മെല്‍ബണ്‍: അരങ്ങേറ്റ വര്‍ഷത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഓസീസ് താരം ആഡം വോഗ്‌സിന് 1000 റണ്‍സ് എന്ന ചരിത്രനേട്ടം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അരങ്ങേറ്റ വര്‍ഷത്തില്‍ ഈ നേട്ടം കൊയ്യുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് വോഗ്‌സ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ മെല്‍ബണില്‍ നടക്കുന്ന ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് വോഗ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്. 18 ഇന്നിങ്‌സില്‍ നിന്ന് 1028 റണ്‍സാണ് വോഗ്‌സ് ഈ വര്‍ഷം നേടിയത്.
വോഗ്‌സിന് മുന്‍പ് 1989-ല്‍ ഓസീസ് താരം മാര്‍ക്ക് ടെയ്‌ലറും (1219 റണ്‍സ്) 2006-ല്‍ ഇംഗ്ലണ്ട് താരം അലിസ്റ്റര്‍ കുക്കുമാണ് (1013 റണ്‍സ്) ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ടെയ്‌ലറും വോഗ്‌സും 18 ഇന്നിങ്‌സുകളില്‍നിന്ന് ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ 24 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു കുക്കിന്റെ നേട്ടം.
















