തിരുവനന്തപുരം: മിന്നും പ്രകടനം കാഴ്ചവച്ച് ഇന്ത്യക്ക് സെമിയുറപ്പിച്ചത് യുവതാരം ലാലിയന്‍ സുല ഛങ്‌തെ. ഇന്ത്യന്‍ ടീമിലെ പ്രയംകുറഞ്ഞ താരമായ സുലയാണ്. ശരാശരിയല്‍ താഴ്ന്ന കളി കാഴ്ചവെച്ച ഇന്ത്യക്ക് 4-1 എന്ന വലിയ മാര്‍ജിനിലുള്ള വിജയം സാധ്യമാക്കിയത് സുലയുടെ പ്രകടനമാണ്.
സുല അടക്കമുള്ള യുവനിര ടീമിനു മുതല്‍ക്കൂട്ടാകുമെന്നു ക്യാപ്റ്റന്‍ ഛേത്രിയും കോച്ച് കോണ്‍സ്റ്റന്റൈനും വ്യക്തമാക്കിയിരുന്നു. അതിന്റെ പ്രകടമായ ഉദാഹരണമാണ് ഇന്നലെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കണ്ടത്. രണ്ടാം പകുതിയില്‍ സഞ്ജു പ്രധാനെ പിന്‍വലിച്ചു സുലയെ മൈതാനത്തിറക്കിയതോടെയാണു വലതുവിങ്ങിലൂടെയുള്ള ഇന്ത്യന്‍ ആക്രമണം ശക്തമായത്. ഇന്ത്യക്കു വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പദവി ഇന്നലെ സുല സ്വന്തമാക്കി.
ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലെ സ്‌ട്രൈക്കറായ ഈ 18കാരന്‍ സീനിയേഴ്‌സിനെ വെല്ലുന്ന പന്തടക്കത്തോടെയാണ് ഇന്നലെ ഇന്ത്യക്കു വേണ്ടി വിജയം വെട്ടിപ്പിടിച്ചത്. ഇന്ത്യ ക്യാപറ്റന്‍ സുനില്‍ ഛേത്രിയായിരുന്നു ഇതുവരെ ഇന്ത്യക്കു വേണ്ടി ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം. കഴിഞ്ഞ രണ്ട് യൂത്ത് ഐ ലീഗുകളില്‍ നിന്നായി 25 ഗോളുകളാണ് സുല അടിച്ചു കൂട്ടിയത്. പൂനെ ഡിഎഫ്‌കെ ശിവാജിയന്‍സ് ക്ലബ്ബിന്റെ താരമാണ് മിസോറാം കാരനായ സുല.
















