ബെയ്‌റൂട്ട്:സിറിയയില്‍ നടത്തുന്ന വ്യോമാക്രമണങ്ങളെ പരിഹസിച്ച് ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഓഡിയോ സന്ദേശം പുറത്തുവിട്ടു. യുഎസിനേയും സൗദിയുടെ ഇസ്ലാമിക് മിലിട്ടറി സഖ്യത്തിനേയും നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് ഓഡിയോ പുറത്തുവിട്ടിരിക്കുന്നത്. 24 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് ഈ ദൃശ്യങ്ങള്‍.
ഐഎസിനും മറ്റു ഭീകരസംഘടനകള്‍ക്കുമെതിരെ ലോകരാഷ്‌ട്രങ്ങള്‍ ഒത്തൊരുമിച്ച് പോരാടുന്നത് ഭീകരര്‍ക്ക് അവരുടെ നിശ്ചയദാര്‍ഢ്യവും പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താന്‍ പ്രചോദനമാകുന്നുണ്ട്. ഐഎസിന്റെ ഭീകരാക്രമണം ഒന്നുകൂടി ശക്തമാക്കുമെന്നും ദൃശ്യങ്ങളില്‍ പറയുന്നുണ്ട്. യുഎസിന്റേയും റഷ്യയുടേയും വ്യോമാക്രമണങ്ങള്‍ ചില നേതാക്കളെ വധിച്ചതും എണ്ണപ്പാടങ്ങള്‍ നശിപ്പിക്കാന്‍ സാധിച്ചെന്നതുമൊഴിച്ചാല്‍ അവരുടെ നീക്കം തീര്‍ത്തും പരാജമാണ്. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുന്നതാണ്. ഐഎസുമായി യുഎസ് കരയുദ്ധത്തിന് തയ്യാറാകാത്തത് ഭയം മൂലമാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
ഓണ്‍ലൈന്‍ വഴിയാണ് ഐഎസ് വീഡിയോ പുറത്തുവിട്ടിരിക്കുന്നതെന്ന് ഫഌഷ് പോയിന്റ് ഇന്റലിജന്‍സ് സുരക്ഷാ ഏജന്‍സിയും എന്‍ബിസി ന്യൂസും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയുടേയും യുഎസിന്റേയും വ്യോമാക്രമണം ഐഎസിന് ഏറെ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. ഐഎസിസ് നിയന്ത്രണത്തിലായിരുന്ന ഇറാഖ് പ്രദേശമായ സിന്‍ജാറും സിറിയയിലെ ചില പ്രദേശങ്ങളും അടുത്തിടെയുണ്ടായ വ്യോമാക്രമണത്തില്‍ വീണ്ടെടുത്തിരുന്നു. നിലവില്‍ ഇറാഖിലെ റമാദി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.
സൗദി അറേബ്യ 34 രാജ്യങ്ങളുമായി ചേര്‍ന്ന് ഭീകരതയ്‌ക്കെതിരെ സഖ്യം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഐഎസിനെതിരെ പോരാടുന്ന രാജ്യങ്ങള്‍ അതിന് വലിയവില നല്‍കേണ്ടി വരുമെന്ന് ബാഗ്ദാദി ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ ഐഎസിന്റെ പോരാട്ടത്തില്‍ എല്ലാ മുസ്ലിങ്ങളും ഭാഗമാകണമെന്നും അത് അവരുടെ ഉത്തരവാദിത്വമാണെന്നും ബാഗ്ദാദി അറിയിച്ചിരുന്നു.
















