ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം തുടരുന്നു. ഇന്നലെ സ്റ്റോക്ക് സിറ്റിയോട് തോറ്റു യുണൈറ്റഡ്. എവേ മത്സരത്തില്‍ മടക്കമില്ലാത്ത രണ്ടു ഗോളിന് തോല്‍വി. 18 കളികളില്‍ 29 പോയിന്റുണ്ട് യുണൈറ്റഡിന്. പത്തൊമ്പതാം മിനിറ്റില്‍ ബോയനും, 26ാം മിനിറ്റില്‍ മാര്‍ക്കൊ അര്‍നൗടോറ്റിവിക്കുമാണ് സ്റ്റോക്കിന്റെ സ്‌കോറര്‍മാര്‍. തോല്‍വി ലൂയി വാന്‍ഗാലിന്റെ ഭാവിയിലും കരിനിഴല്‍ വീഴ്‌ത്തി.
















