കൊച്ചി: സയ്യദ് മുഷ്ത്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബി മത്സരങ്ങള്‍ അടുത്ത മാസം 2ന് കൊച്ചിയില്‍ ആരംഭിക്കും.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. കേരളത്തിന് പുറമെ, രാജസ്ഥാന്, പഞ്ചാബ്, ത്രിപുര, സൗരാഷ്ട്ര, ജമ്മു- കശ്മീര്‍, ഝാര്‍ഖണ്ഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്.
ആദ്യ ദിനമായ 2ന് കേരളം ജമ്മു- കശ്മീരിനെയും രാജസ്ഥാന് പഞ്ചാബിനെയും ത്രിപുര സൗരാഷ്ട്രയെയും നേരിടും. 3-ാം തിയതി കേരളം രാജസ്ഥാനെയും 4 ന് ത്രിപുരയെയും 6ന് സൗരാഷ്ട്രയെയും 9ന് പഞ്ചാബിനെയും 10ന് ഝാര്‍ഖണ്ഡിനെയും നേരിടും. രാജ്യത്തെ പ്രമുഖ താരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ കളിക്കാനായി കൊച്ചിയിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: