ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലാന്‍ഡ്-ശ്രീലങ്ക ഏകദിന പരമ്പരക്ക് നാളെ തുടക്കം. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് പരമ്പര 2-0നു ജയിച്ചതിന്റെ ആവേശത്തിലാണ് ന്യൂസീലാന്‍ഡ് ഏകദിനത്തിനിറങ്ങുന്നത്. ടെസ്റ്റ് റാങ്കില്‍ ഒന്നാം റാങ്കിലെത്തിയ കെയ്ന്‍ വില്യംസണിന്റെ ബാറ്റിങ്ങിലായിരുന്നു കുതിപ്പ്. ഫെബ്രുവരിയില്‍ ബ്രണ്ടന്‍ മക്കല്ലം വിരമിക്കുന്നതിനാല്‍ പരമ്പര സ്വന്തമാക്കി യാത്രയയപ്പ് നല്‍കാനായിരിക്കും കിവി താരങ്ങളുടെ ശ്രമം.
അതേസമയം ടെസ്റ്റ് പരമ്പര അടിയറവെച്ച ശ്രീലങ്കന്‍ ലക്ഷ്യം ഏകദിന പരമ്പര സ്വന്തമാക്കുക എന്നതായിരിക്കും. കുമാര്‍ സംഗക്കാരയും മഹോള ജയവര്‍ധനെയും മടങ്ങിയതിനു ശേഷം രണ്ടാം നിര ടീമിനെപ്പോലെയാണ് ശ്രീലങ്ക കളിക്കുന്നത്.
















