തിരുവനന്തപുരം: സാഫ് കപ്പില്‍ ഇന്ത്യ ഇന്നു കളത്തിലിറങ്ങും. ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യമത്സരത്തില്‍ കരുത്തരായ നേപ്പാളിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായാണു ശ്രീലങ്ക ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. ഇന്ത്യയുടെ അന്തിമ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അനസ് എടത്തൊടികയടക്കം മൂന്നു മലയാളി താരങ്ങള്‍ ഇന്ത്യന്‍ ക്യാമ്പിലുണ്ട്. അത്‌ലറ്റികോ ഡി കൊല്‍ക്കത്ത താരമായ റിനോ ആന്റോയും ഇന്ത്യന്‍ ആര്‍മിയുടെ താരം ജെയ്ന്‍ പുഞ്ചക്കാടനുമാണ് ടീമിലുള്ള മറ്റുരണ്ടു മലയാളികള്‍. എന്നാല്‍ പരിക്കിന്റെ പിടിയിലുള്ള അനസ് കളിക്കാനിറങ്ങുമോ എന്ന കാര്യം സംശയമാണ്.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയടക്കമുള്ള താരങ്ങളുടെ മുന്‍പത്തെ പ്രകടനം എന്തായിരുന്നു എന്നു താന്‍ കണക്കിലെടുക്കുന്നില്ലെന്നും നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്നവര്‍ ഇന്ത്യക്കു വേണ്ടി കളത്തിലിറങ്ങുമെന്നും കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.
















