Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിശ്വസിക്കാനാവുന്നില്ല!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 12:00 am IST
in Vicharam

പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് ജനങ്ങളെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റിയേക്കാവുന്ന അത്യന്തം ഭീകരമായ ആ ദുരന്തം ഒരു പക്ഷെ ആസന്നമായി സംഭവിച്ചെന്നു വരില്ല. പക്ഷെ ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിച്ചുകൂടായ്‌കയില്ല. അണക്കെട്ട് തകര്‍ന്ന് ചൈനയിലെ ഒരു പ്രദേശം മുഴുവന്‍ നരകനാശത്തിനു വിധേയമായ ചരിത്രം നമ്മുടെ മുമ്പിലുണ്ട്.

115 വര്‍ഷങ്ങള്‍ക്കു മുമ്പ് നിലവിലുണ്ടായിരുന്ന സാങ്കേതികവിദ്യയും കരിങ്കല്ലും കുമ്മായവും സുര്‍ക്കിയും മറ്റും ഉപയോഗിച്ചു നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇത്രയും കാലം നിന്നത് തന്നെ നമ്മുടെ ഭാഗ്യം. നൂറ്റാണ്ടുകളെ അതിജീവിക്കുന്ന ഒരു ബഹുനിലസൗധംപോലെയല്ലല്ലോ നിരന്തരമായി അതിശക്തമായ ജലസമ്മര്‍ദ്ദത്തെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു അണക്കെട്ട്. ഒരു കെട്ടിടം കാലപ്പഴക്കംകൊണ്ട് തകര്‍ന്നകടിഞ്ഞാല്‍ പോലും അതില്‍ കഴിയുന്നവര്‍ക്ക് മാത്രമേ ജീവഹാനി സംഭവിക്കാന്‍ സാധ്യതയുള്ളൂ. പക്ഷെ അതല്ല ഒരു അണക്കെട്ട് തകര്‍ന്നാല്‍ സംഭവിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ കേരള സംസ്ഥാനത്തിന്റെ ഗണ്യമായ ഒരു ഭാഗമായിരിക്കും ഒലിച്ചുപോകുക. ലക്ഷക്കണക്കിന് ജനങ്ങളോടൊപ്പം ആ പ്രദേശത്തുള്ള സംസ്‌കാരത്തിന്റെ മുദ്രകളായ സ്‌കൂളുകളും കോളേജുകളും ക്ഷേത്രങ്ങളും പള്ളികളും  ജനവാസകേന്ദ്രങ്ങളും  എല്ലാം നാമാവശേഷമാകും. എന്തിന്, സംഹാരതാണ്ഡവം കഴിഞ്ഞു ഹെലികോപ്ടറിലൂടെ വീക്ഷിച്ചാല്‍ ആയിരത്താണ്ടുകളിലൂടെ വളര്‍ന്നു  വികസിച്ച ഒരു സംസ്‌കാരം നിലനിന്നിരുന്ന പ്രദേശം ആയിരുന്നോ അവിടം എന്ന് അതിശയിച്ചുപോകും.

ഒരു പക്ഷെ ഒരു നൂറ്റാണ്ടുകൂടി ഈ അണക്കെട്ട് ഭദ്രമായി നിലനിന്നെന്നു വരാം. (ഭൂചലനസാധ്യത ഏറെയുള്ള ഇടുക്കി പ്രദേശത്ത്, പ്രാചീന സമ്പ്രദായത്തില്‍ നിര്‍മ്മിച്ച ഒരു അണക്കെട്ടിനെ സംബന്ധിച്ച് പറയുമ്പോള്‍ ആ പ്രതീക്ഷ അതിമോഹം എന്നേ പറയാന്‍ കഴിയൂ). പക്ഷെ ഡെമോകഌസിന്റെ ആ വാളുപോലെ തലയ്‌ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന ആപല്‍സാധ്യത ജനങ്ങളില്‍, വിശേഷിച്ചു കുട്ടികളില്‍ സൃഷ്ടിക്കുന്ന ആപല്‍ശങ്ക അധികാരികള്‍ നിസ്സാരമായി തള്ളിക്കളയരുത്. അണക്കെട്ടിന്റെ ജലസംഭരണശേഷി സുരക്ഷിതമായ അളവില്‍ സുമാര്‍ 130 അടിയായി നിജപ്പെടുത്തി ബാക്കി ജലം സ്ഥിരമായി തുറന്നുവിട്ട് നദിയിലൂടെ അനുസ്യൂതമായ ജലപ്രവാഹം ഉറപ്പാക്കുന്നതായിരിക്കും ആശാസ്യം. അതാണ് വിദഗ്ധരുടെ അഭിപ്രായവും.

ഉദാസീനതയോ, വീക്ഷണവൈകല്യമോ?  അതോ മാള്ത്തൂസിയന്‍ സിദ്ധാന്തത്തിന്റെ  സാധൂകരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പോ? വിശ്വസിക്കാനാകുന്നില്ല!

പ്രൊഫ. എം. വി. എസ്. നമ്പൂതിരി, വൈസ് പ്രസിഡന്റ്, പമ്പാ പരിരക്ഷണ സമിതി

സോണിയ-രാഹുല്‍, മറ്റൊരു നേതാവില്ല

”യഹോവയല്ലാതെ മറ്റൊരു ദൈവമില്ല” എന്നുപറഞ്ഞുകേട്ടിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നു: ” സോണിയ അല്ലെങ്കില്‍ രാഹുല്‍ അല്ലാതെ കോണ്‍ഗ്രസില്‍ ഒരു ബദല്‍ നേതൃത്വത്തിനുള്ള വിദൂര സാധ്യതപോലുമില്ല. പ്രായംതിരുത്തിയ്‌ക്കും. കാരണം, സോണിയ-രാഹുല്‍ കഴിഞ്ഞാല്‍ പിന്നെ പ്രിയങ്കയുണ്ടല്ലോ കോണ്‍ഗ്രസിനെ നയിക്കാന്‍. അതും കഴിഞ്ഞാലോ? ഉണ്ടല്ലോ പ്രിയങ്കാ പുത്രന്‍/പുത്രി. അക്കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ മഹാഭാഗ്യവാന്മാര്‍ തന്നെ. തങ്ങളെ നയിക്കാനുള്ള അവകാശം അവര്‍ ഒരു കുടുംബത്തിന് പതിച്ചു നല്‍കിയിരിക്കുകയാണല്ലോ.

മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസിനകത്തുള്ളവരും പുറത്തുള്ളവരും ഞെട്ടിപ്പോയെന്നും സല്‍മാന്‍ ഖുര്‍ഷിദ് വെളിപ്പെടുത്തുന്നു. ഞെട്ടാനുള്ള സ്വാതന്ത്ര്യം അനുവദിച്ചത് ഭാഗ്യം.

ഏതെങ്കിലും കാരണവശാല്‍ കുടുംബാംഗങ്ങള്‍ക്കു പ്രധാനമന്ത്രിയാകാന്‍ പറ്റിയില്ലെങ്കില്‍ അവരുടെ ബിനാമി ആ സ്ഥാനത്തിരിക്കും. ചുമ്മാതെ ഞെട്ടാനല്ലാതെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ അവകാശമില്ല. ഇതുപോലെ ചില സങ്കടങ്ങളോക്കെ ശരത് പവാറും ഈയിടെ ഏറ്റുപറഞ്ഞു. കുടുംബവാഴ്ചയും ജനാധിപത്യവും സമരസപ്പെട്ടു പോകുന്ന കാഴ്ച അത്ഭുതപ്പെടുത്തുന്നതു തന്നെ. ആഴത്തില്‍ പഠനവിഷയമാക്കേണ്ട ഒരു പ്രതിഭാസമാണിത്.

കെ.വി.സുഗതന്‍, ആലപ്പുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.