Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോടമഞ്ഞുപുതച്ച് പൊന്‍മുടി: കാണാന്‍ ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 10:36 pm IST
in Thiruvananthapuram

കോടമഞ്ഞു പുതച്ചിരിക്കുന്ന പൊന്മുടി

നെടുമങ്ങാട്: വിനോദ സഞ്ചാരികളുടെ പറുദീസയായ പൊന്‍മുടിയില്‍ സീസണായതോടെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചു. ടൂറിസ്റ്റുകളെ തണുപ്പിക്കാനും നയനമനോഹര കാഴ്ച നല്‍കാനും പൊന്‍മുടി മഞ്ഞ് പുതപ്പും അണിഞ്ഞുതുടങ്ങി. ഉച്ചവെയില്‍ മാറികഴിഞ്ഞാല്‍ ഉടനെ അപ്രതീക്ഷിതമായി എത്തുന്ന മഞ്ഞില്‍ പരസ്പരം കാണാന്‍ കഴിയാത്തവിധമാകുന്ന അനുഭവം അമൃതാനുഭവമാണ്.

മഴക്കാടുകളും ചോലവനങ്ങളും തേയിലതോട്ടങ്ങളും നിറഞ്ഞ മലനിരകളില്‍ മഞ്ഞിനിടയിലൂടെ ഊര്‍ന്നിറങ്ങുന്ന സൂര്യപ്രകാശവും സുഖകരമായ തണുപ്പും അനുഭപ്പെടുമ്പോള്‍ പൊന്‍മുടിവിട്ട് പോകാന്‍ ടൂറിസ്റ്റുകളുടെ മനസ് അനുവദിക്കില്ല. 3002 അടി ഉയരമുള്ള അപ്പര്‍ സാനിട്ടോറിയമാണ് പൊന്‍മുടിയിലെ ഏറ്റവും ആകര്‍ഷണീയമായ സ്ഥലം. കോടമഞ്ഞിന്‍ താഴ്‌വരകളും ഇരുള്‍ മൂടിയ അഗാധമായ കൊക്കകളും ഇളംപച്ചപ്പണിഞ്ഞ മലമടക്കുകയും ചെങ്കുത്തായ മലനിരകളും നല്‍കുന്ന ദൃശ്യവിരുന്ന് ഗസ്റ്റ് ഹൗസ് സ്ഥിതിചെയ്യുന്ന ലോവര്‍ സാനിട്ടോറിയത്തില്‍ നിന്ന് അപ്പര്‍ സാനിട്ടോറിയം വരെയുള്ള റോഡിലൂടെ സഞ്ചരിച്ചാല്‍ അനുഭവയോഗ്യമാകും.

നിമിഷനേരംകൊണ്ട് മഞ്ഞ് വന്നണയുകയും ഉടനെ മഞ്ഞ് മറയുകയും ചെയ്യുന്ന അന്തരീക്ഷ പ്രതിഭാസമാണ് പൊന്‍മുടിയിലേക്ക് എന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മലനിരകളിലൂടെയുള്ള പാതകളില്‍ കൂടി സഞ്ചരിച്ചാല്‍ ഒരു മലയില്‍ നിന്ന് മറ്റൊരു മലയിലേക്ക് ചെന്നെത്താന്‍ കഴിയും. 22 ഹെയര്‍പിന്‍ വളവുകള്‍ കയറിയാല്‍ പൊന്‍മുടിയുടെ നെറുകയിലെത്തും. അപ്പര്‍ സാനിട്ടോറിയത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് വരയാട് മൊട്ട. ട്രക്കിംഗിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിവിടം. വരയാടുകള്‍ കൂട്ടമായി നടക്കുന്നതും കുട്ടിവരയാടുകള്‍ സഞ്ചാരികളെ കാണുമ്പോള്‍ അതിശയത്തോടെയും ഭയത്തോടും നോക്കുന്ന കാഴ്ചകളും വളരെ കൗതുകം പകരുന്നു.

അപ്പര്‍ സാനിട്ടോറിയത്തില്‍ നിന്ന് വടക്കുഭാഗത്തെ താഴ് വരയിലിറങ്ങിയാല്‍ സീതാതീര്‍ഥത്തിലെത്താം. സീതയെ അപഹരണംചെയ്ത രാവണന്‍ ലങ്കയിലേക്കുള്ള യാത്രമധ്യേ പൊന്‍മുടി കുന്നിലിറങ്ങി വിശ്രമിച്ചെന്നും സീത ഈ കുളത്തില്‍ നിന്ന് ജലമെടുത്ത്കുടിച്ച് ദാഹമകറ്റിയെന്നുമാണ് വിശ്വാസം. സീതാതീര്‍ഥമെന്ന പേരിനു കാരണമായതും ഇതിനാലാണെന്ന് നാട്ടുകാര്‍ പറയുന്നു. കാനനഭംഗിയും മൂടല്‍മഞ്ഞിന്റെ സുഖമുള്ളതണുപ്പും ഏറ്റ് നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. ടൂറിസം വകുപ്പിന്റെ ഗസ്റ്റ്ഹൗസില്‍ തങ്ങാന്‍ ഒരുദിവസം വന്‍തുക നല്‍കേണ്ട സ്ഥിതിയാണ്. മുറി ലഭിക്കണമെങ്കില്‍ ദിവസങ്ങള്‍ക്കുമുമ്പേതന്നെ പൊതുഭരണവകുപ്പില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം. ഇതൊന്നുമറിയാതെ കിലോമീറ്ററോളം നടന്ന് വിശ്രമിക്കാനെത്തുന്നവര്‍ മുടല്‍മഞ്ഞ് പുതപ്പാക്കി ചുരുണ്ടുകൂടി കിടക്കേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

Entertainment

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

India

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

World

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

അർജന്റീനയുടെ ജയത്തിന് പിന്നിൽ ട്രമ്പിന്റെ ഇടപെടലെന്ന് എം ബി രാജേഷ്

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.