പ്രൈവറ്റ് സെക്രട്ടറിയെ തൊണ്ടിമുതല്‍ സഹിതം പിടികൂടിയപ്പോള്‍ തുടങ്ങിയതാ അഴിമതി വിരുദ്ധന്റെ മുഴുവട്ട്. ഇനിയും കോടതി കയറിയിറങ്ങട്ടെ. കാടടച്ചു വെടിവച്ചാല്‍ കഴിവില്ലായ്‌മ മൂടിവയ്‌ക്കാനാവില്ല. മറ്റു നേതാക്കളില്‍ നിന്നുപോലുമുള്ള പിന്തുണ ജയ്റ്റലിയുടെ സംശുദ്ധമായ പൊതുജീവിതത്തിനുള്ള അംഗീകാരമാണ്.
രമേശ് കുമാര്‍
മൂന്നുവര്‍ഷം മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഴിമതിക്കാരി ഷീല ദീക്ഷിത് മുഖ്യമന്ത്രി സ്ഥാനത്തിരുന്നപ്പോള്‍ അഴിമതി ഭരണമായിരുന്നു ദല്‍ഹിയില്‍ നടന്നിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കിയിരുന്ന യു.പി.എ സര്‍ക്കാര്‍ കേന്ദ്രഭരണത്തിലും! അപ്പോള്‍ ആയിരുന്നു ബിജെപിയുടെ സമുന്നത നേതാവും, സംശുദ്ധ രാഷ്‌ട്രീയ പ്രവര്‍ത്തകനുമായ അരുണ്‍ ജെയ്റ്റ്‌ലിയെ അഴിമതി ആരോപണങ്ങളില്‍ അകപ്പെടുത്തുവാന്‍ ചില അഴിമതി അന്വേഷണങ്ങള്‍ നടത്തിയത്.. പക്ഷെ കോണ്‍ഗ്രസ് പാര്‍ട്ടി ജെയ്റ്റ്‌ലിയെ അപമാനിക്കുവാന്‍ ഉദ്ദേശിച്ചു ഉന്നയിച്ച അഴിമതി അന്വേഷണങ്ങളില്‍ ജെയ്റ്റ്‌ലി കുറ്റക്കാരനല്ല എന്നൊക്കെ തെളിയുകയും ചെയ്തു.
ദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്തു ഗെയിംസില്‍ കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക അഴിമതികള്‍ നടത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദല്‍ഹിയിലെ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ അഴിമതിക്കേസുകളില്‍ നിന്നും ഒഴിവാക്കിയ കേജ്‌രിവാള്‍ അയാളുടെ സെക്രട്ടറി കള്ളപ്പണങ്ങള്‍ കൈകാര്യം ചെയ്തതു സിബിഐ ഇപ്പോള്‍ കണ്ടെത്തിയപ്പോള്‍ അതൊക്കെ മറയ്‌ക്കുവാന്‍ ജെയ്റ്റിലെക്കെതിരെ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു പരാജയപ്പെട്ട അഴിമതി ആരോപണങ്ങളുമായി വന്നിരിയ്‌ക്കുന്നു!
ശ്രീകുമാര്‍
















