Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുമ്മനം നയിക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2015, 10:00 pm IST
in Vicharam

നാലു പതിറ്റാണ്ടായി കേരളം കേള്‍ക്കുന്ന പേരാണ് കുമ്മനം രാജശേഖരന്‍. പത്രപ്രവര്‍ത്തകന്‍, പരിസ്ഥിതിവാദി എന്നീ നിലകളില്‍ മാത്രമല്ല വിശ്വഹിന്ദുപരിഷത്ത്, ഹിന്ദുഐക്യവേദി, ശബരിമല അയ്യപ്പ സമാജം എന്നീ സംഘടനകളോട് ചേര്‍ത്തുവച്ച പേരുമാണ് കുമ്മനം രാജശേഖരന്‍ എന്നത്. ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിന്റെ നെടുനായകത്വം കുമ്മനത്തിനായിരുന്നു.

1987 ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ബിജെപി പിന്തുണയോടെ മത്സരിച്ച് വിജയത്തോടടുത്ത് വോട്ടു നേടിയ കുമ്മനം രാജശേഖരന്‍ സംഘടനാ ചുമതലയില്‍ വന്നില്ലെങ്കിലും ബിജെപിയോടൊത്ത് നീങ്ങിക്കൊണ്ടുതന്നെയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം. ഇതെല്ലാം കണക്കിലെടുത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനം രാജശേഖരനെ പരിഗണിച്ചപ്പോള്‍ തന്നെ രാഷ്‌ട്രീയ പ്രതിയോഗികള്‍ക്ക് വിറളിയായിരുന്നു. ശനിയാഴ്ച അദ്ദേഹം ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റതറിഞ്ഞപ്പോള്‍ വിറളി ഒരുതരം മനോരോഗമായി വളര്‍ന്നു. അതിന്റെ ലക്ഷണമാണ് സിപിഎം നേതാക്കളിലും പാര്‍ട്ടി പത്രത്തിലും കണ്ടുകൊണ്ടിരിക്കുന്നത്.

കുമ്മനത്തെ ബിജെപി അദ്ധ്യക്ഷനാക്കിയത് കലാപങ്ങള്‍ ആസൂത്രണം ചെയ്യാനാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആക്ഷേപിച്ചിരിക്കുന്നത്. മാറാട്, നിലയ്‌ക്കല്‍ കലാപങ്ങള്‍ പോലുള്ള സംഭവങ്ങള്‍ ആസൂത്രണം ചെയ്യാനാണ് ആര്‍എസ്എസ് പ്രചാരകനായ കുമ്മനം രാജശേഖരനെ ബിജെപി അദ്ധ്യക്ഷനാക്കിയതെന്നും മുന്‍ആഭ്യന്തരമന്ത്രി കൂടിയായ സിപിഎം സെക്രട്ടറി പ്രസ്താവിച്ചിരിക്കുകയാണ്. മാറാട് സംഭവം എന്താണെന്ന് സമനില തെറ്റാത്ത ആര്‍ക്കും ബോധ്യമുള്ളകാര്യമാണ്. ഒരു കാരണവുമില്ലാതെ എട്ട് അരയസമാജക്കാരെ മാറാട് കടപ്പുറത്ത് വെട്ടിവീഴ്‌ത്തുകയും നിരവധിപേരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം കേരളത്തില്‍ സമാനതകളില്ലാത്തതാണ്. അതിനെതുടര്‍ന്ന് തിരിച്ചടിക്കാന്‍ ഒരുങ്ങിയ സമൂഹത്തെ സമരത്തിന്റെ പാതയിലേക്ക് നയിച്ച് സംഘര്‍ഷാന്തരീക്ഷം ഒഴിവാക്കിയ കുമ്മനത്തിന്റെ ശ്രമം ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയതാണ്.

നീതിക്കായി അഞ്ചുമാസം സമരം നയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി എ.കെ.ആന്റണി സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധനായത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം 2003 ഒക്‌ടോബര്‍ ആദ്യം കോഴിക്കോടും തിരുവനന്തപുരത്തുമായി നടന്ന ചര്‍ച്ചയെതുടര്‍ന്നാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 10ലക്ഷം രൂപ വീതം സഹായധനം ലഭ്യമാക്കാനും പരിക്കേറ്റവര്‍ക്ക് പരിക്കിന്റെ തോതനുസരിച്ച് സഹായം നല്‍കാനും മാറാട് പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കാനും റോഡ്, വൈദ്യുതി-കുടിവെള്ളം തുടങ്ങി അവിടെ അനുഭവപ്പെട്ടിരുന്ന അപര്യാപ്തതകള്‍ പരിഹരിക്കാനും തീരുമാനമായത്. കുമ്മനം രാജശേഖരന്റെ നേതൃത്വം അവിടെ ഇല്ലായിരുന്നുവെങ്കില്‍ ഊഹിക്കാന്‍പോലും കഴിയാത്ത സംഭവപരമ്പരകള്‍ക്ക് മാറാട് സാക്ഷിയാകേണ്ടിവന്നേനെ.

രണ്ട് മുസ്ലിംലീഗ് മന്ത്രിമാരും എംപിയും ഒരു ഡസനിലധികം മുസ്ലിം സംഘടനകളും ഹിന്ദു സംഘടനകളും ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന് സൗഹൃദാന്തരീക്ഷമുണ്ടായതിനെയാണോ ‘കലാപം’ എന്ന് സിപിഎം വിലയിരുത്തിയത്. അന്ന് സിപിഎം ഇരകളുടെ ഭാഗത്തല്ല വേട്ടക്കാരോടൊപ്പമായിരുന്നു എന്ന കാര്യം വിസ്മരിച്ചുകൂടാ. നിലയ്‌ക്കല്‍ എന്ത് കലാപം നടന്നു എന്നാണ് സിപിഎം സെക്രട്ടറി കണ്ടെത്തിയത്! അയ്യപ്പന്റെ പൂങ്കാവനമെന്ന് കാലങ്ങളായി കരുതി പോന്ന പ്രദേശത്ത് വനം കൈയേറാനുള്ള ഗൂഢപദ്ധതിയോടെ ഒരു ചെറുസംഘം കുരിശു കുഴിച്ചിട്ടതിനെതിരെ കലാപം നടത്താനല്ല സര്‍ക്കാരിന്റെ പ്രീണന നയത്തിനെതിരെ സമരം നയിക്കാനാണ് കുമ്മനം രാജശേഖരനും ഹിന്ദു സന്യാസിമാരും തയ്യാറായത്. സമരക്കാര്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റതല്ലാതെ ഒരു വര്‍ഗ്ഗീയ സംഘര്‍ഷവും നിലയ്‌ക്കലില്‍ ഉണ്ടായിട്ടില്ല.

ഭൂരിപക്ഷം ക്രൈസ്തവസഭകളും കുരിശുനാട്ടിയതിനെ അനുകൂലിച്ചില്ലെന്നു മാത്രമല്ല നാട്ടിയ സ്ഥലത്തുനിന്നും കുരിശുമാറ്റാന്‍ ക്രൈസ്തവ സഭകള്‍ സന്നദ്ധമാവുകയായിരുന്നു. കുമ്മനവും മറ്റ് ഹിന്ദുസംഘടനകളും യോജിച്ചിരുന്ന് സംഘര്‍ഷാവസ്ഥ ലഘൂകരിച്ച് പ്രശ്‌നം പരിഹരിക്കുകയാണ് അവിടെയും ചെയ്തത്. ഇതെല്ലാം മറച്ചുവച്ച് ന്യൂനപക്ഷ സമുദായങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഹീനമായ പ്രവൃത്തി ഒരു രാഷ്‌ട്രീയത്തിനും പറ്റിയ പണിയല്ല. ആളുകളെ തമ്മിലടിപ്പിച്ച് ചോര നുണയാന്‍ കൊതിക്കുന്ന കമ്മ്യൂണിസ്റ്റു രാഷ്‌ട്രീയത്തിന്റെ വികൃതമുഖമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

കണ്ണൂരില്‍ നടന്ന ആര്‍എസ്എസ് നേതൃയോഗം കേരളത്തിലെ ക്ഷേത്രപരിസരത്തു നിന്നും അന്യമതസ്ഥനെ തുരത്താന്‍ തീരുമാനിച്ചെന്ന് പാര്‍ട്ടി പത്രം കള്ളവാര്‍ത്ത ചമയ്‌ക്കുക. പിറ്റേന്ന് നേതാക്കള്‍ പ്രതികരിക്കുക, കുമ്മനം രാജശേഖരന്‍ വാര്‍ത്ത സ്ഥിരീകരിച്ചെന്ന് വീണ്ടും കള്ളം എഴുന്നള്ളിക്കുക എന്നീ കൃത്യങ്ങളെല്ലാം മനഃസാക്ഷി മരവിച്ച മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ്. ബിജെപി പ്രസിഡന്റായി കുമ്മനം രാജശേഖരനെ നിശ്ചയിച്ചപ്പോഴാണ് ഈ മനോവൈകൃതം പ്രകടമാകുന്നത്.

നേരത്തെ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ സമത്വമുന്നേറ്റയാത്ര നടന്നപ്പോഴും ഇതേ പെരുമാറ്റമാണ് പ്രകടിപ്പിച്ചത്. സിപിഎമ്മിന്റെ കാലിന്നടിയില്‍ നിന്നും മണ്ണൊഴുക്ക് രൂക്ഷമെന്നറിഞ്ഞുള്ള അമ്പരപ്പാണിതൊക്കെ. പാവപ്പെട്ടവരുടെയും പിന്നാക്കക്കാരുടെയും പേരുപറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചവര്‍ക്ക് ലഭിക്കുന്ന സ്വഭാവികമായ തിരിച്ചടി അനുഭവിച്ചേ പറ്റൂ. അതിന് ബിജെപിയെ പഴിച്ചിട്ട് കാര്യമില്ല. കുമ്മനം രാജശേഖരന്‍ വഴിപാട് സമരത്തിന്റെ നേതാവല്ല. അനുയായികളെ സമരത്തിനിറക്കി നേതൃത്വം ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം കളിക്കുന്ന ശൈലി കുമ്മനം നടത്തിയിട്ടില്ല. കുമ്മനം നയിച്ച സമരങ്ങളെല്ലാം ജയിച്ച ചരിത്രമാണുള്ളത്. അടിസ്ഥാനവര്‍ഗ്ഗത്തോടൊപ്പം നില്‍ക്കുകയും അവരോടൊപ്പം ജീവിക്കുകയും ചെയ്യുന്ന ഒരാള്‍ ബിജെപിയെ നയിക്കാനെത്തുമ്പോള്‍ ഇപ്പോഴുള്ള തിരിച്ചടിക്ക് ശക്തികൂടുമെന്നാണ് സിപിഎം ഭയക്കുന്നത്. ആ ഭയപ്പാടില്‍ നിന്നാണ് കുമ്മനത്തെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനുള്ള  പരിശ്രമം. അതപ്പാടെ തകര്‍ന്നടിയുമെന്ന കാര്യത്തില്‍ സംശയമില്ല.

പോലീസ് സ്റ്റേഷനില്‍ വച്ചും ബോംബുണ്ടാക്കുമെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ സമാധാനത്തിന്റെ സന്ദേശമല്ല സംഘര്‍ഷത്തിന്റെ ആഹ്വാനമാണ് എക്കാലവും നല്‍കിയിട്ടുള്ളത്. നാദാപുരത്തും തളിപ്പറമ്പിലുമെല്ലാം മുസ്ലിങ്ങളെ വേട്ടയാടിയ സിപിഎം ബിജെപിക്കെന്നും വര്‍ഗ്ഗീയ പരിവേഷം ചാര്‍ത്താന്‍ പരിശ്രമിച്ചതാണ് ചരിത്രം. അതൊന്നും ഇനി വിലപ്പോകില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.