Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സഹനസമരങ്ങളുടെ സാഫല്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 12:14 am IST
in Vicharam

 

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിമൂന്ന് മാര്‍ച്ച് 23ന് ശബരിമലയ്‌ക്കുസമീപം നിലയ്‌ക്കലില്‍ ഒരു കുരിശ് പ്രത്യക്ഷപ്പെട്ടു. ഇതിന്റെ മറവില്‍ നിരവധി ഏക്കര്‍ സ്ഥലം കൈയ്യേറുകയും ചെയ്തു. കയ്യേറ്റക്കാര്‍ക്കനുകൂലമായ നിലപാട് കരുണാകരന്‍ സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചു. 1983-ല്‍ ജൂലൈയില്‍ കുമ്മനം അറസ്റ്റ്‌ചെയ്യപ്പെട്ടു. പിന്നീട് പ്രൊഫ. എന്‍.പി. മന്മഥന്റെ മധ്യസ്ഥതയില്‍ സമരം ഒത്തുതീര്‍പ്പിലെത്തി.

അന്‍പത്തിമൂന്ന് ഹൈന്ദവ സംഘടനകളെ ഒന്നിപ്പിക്കുവാന്‍ നിലയ്‌ക്കല്‍ പ്രക്ഷോഭത്തിലൂടെ കുമ്മനത്തിന് കഴിഞ്ഞു.18 പടികള്‍ 18 മലകളുടെ പ്രതീകമാണെന്നും 18 മലകള്‍ ചേരുന്ന പൂങ്കാവനത്തില്‍ ദേവചൈതന്യം നിലനില്‍ക്കുന്നതിനാല്‍ പൂങ്കാവനത്തില്‍ ഒരു കയ്യേറ്റവും പാടില്ലെന്നും തത്വത്തില്‍ അംഗീകരിപ്പിക്കുവാന്‍ കുമ്മനത്തിന് കഴിഞ്ഞു.

ഹിന്ദുക്കള്‍ക്കൊരു നേതാവുണ്ടോ എന്ന അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ ചോദ്യത്തിന് ജനങ്ങള്‍ ഒരേസ്വരത്തില്‍ നല്‍കിയ മറുപടിയായിരുന്നു കുമ്മനം എന്ന ത്ര്യയ്യക്ഷരി.

1986-ല്‍ പോപ്പ് കേരളം സന്ദര്‍ശിച്ചപ്പോള്‍ പൊതുസ്ഥലത്തുപണിത പാപ്പാവേദി സ്ഥിരം സ്മാരകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിനെതിരെ ഹിന്ദുമുന്നണിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ച് വിജയംകാണാന്‍ കുമ്മനത്തിന് കഴിഞ്ഞു. തകര്‍ന്നുകിടന്ന മംഗളാദേവിക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്താനും അഗസ്ത്യകൂടത്തില്‍ അഗസ്ത്യമുനിയുടെ പ്രതിഷ്ഠ നടത്താനും കുമ്മനത്തിന്റ സംഘടനാശക്തിക്ക് കഴിഞ്ഞു.

മാറാട്ടെ കൂട്ടക്കൊലയും തുടര്‍ന്നുണ്ടായ സംഘര്‍ഷവും കേരളത്തെ സ്‌ഫോടനത്തിന്റെ വക്കിലെത്തിച്ചപ്പോള്‍ കുമ്മനം തന്റെ സമന്വയാത്മകമായ നിലപാടിലൂടെ കേരളത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതസൗഹാര്‍ദ്ദത്തെ കാത്തുരക്ഷിച്ചു.

ആറന്മുള സമരം, വിമാനത്താവളത്തിന്റെ പ്രാഥമിക പ്രവര്‍ത്തനം തുടങ്ങിയശേഷമാണ് ആരംഭിക്കുന്നത്. പ്രകൃതി സംരക്ഷണത്തെപ്പറ്റി സെമിനാറുകളും പ്രഭാഷണങ്ങളും മാത്രം നടക്കുന്ന കേരളത്തില്‍ അതിനെ ജനശക്തിയിലൂടെ നടപ്പിലാക്കുവാന്‍ കഴിഞ്ഞ പ്രായോഗികമതിയാണ് കുമ്മനം. സുഗതകുമാരി, എം.എ. ബേബി തുടങ്ങി ഒ.എന്‍.വി. കുറുപ്പുവരെയുള്ളവര്‍ കുമ്മനത്തിന്റെ രാജ്യസ്‌നേഹത്തെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്തു എന്നത് സഹനത്തിന്റെ കനല്‍വഴികള്‍ താണ്ടിയ കേരളത്തിന്റെ സമരനായകന് വൈകിയാണെങ്കിലും കിട്ടിയ അംഗീകാരമാണ്.

ആധുനിക കേരള സമൂഹത്തില്‍ എങ്ങനെ ഒരു ആദര്‍ശജീവിതം നയിക്കാനാകുമെന്ന് കുമ്മനം സ്വജീവിതത്തിലൂടെ കാട്ടിക്കൊടുത്തു.

കേളപ്പജിയും, എം.പി. മന്മഥനും, മാധവ്ജിയും, സ്വാമി ചിന്മയാനന്ദനും, സ്വാമി സത്യാനന്ദസരസ്വതിയും പകര്‍ന്നു നല്‍കിയ മൂല്യങ്ങളെ സാധകം ചെയ്‌തെടുത്ത യോഗാത്മക സപര്യയാണത്. ബിജെപിയുടെ അമരത്തേക്കു മാത്രമല്ല കേരള രാഷ്‌ട്രീയത്തിന്റെ അമരത്തേക്കാണ് ഈ ജനനായകന്‍ നിയമിതനാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

Football

ഫിഫ ലോകകപ്പ് 2026: മാലിക് ടില്‍മാന്‍ അല്ല, മാജിക് ടില്‍മാന്‍

Football

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

ബെല്‍ജിയം താരങ്ങള്‍ വിജയാഘോഷത്തില്‍

മൂന്നുമിനിറ്റിനിടെ വീണ രണ്ട് ഗോളുകളുടെ മികവില്‍ സെനഗലിനെ വീഴ്‌ത്തി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

കൈയക്ഷരം മെച്ചപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.