ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ മനോജ് പ്രഭാകറെ അഫ്ഗാനിസ്ഥാന്റെ ബൗളിങ് കോച്ചായി നിയമിച്ചു. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പ് വരെയാണ് പ്രഭാകര്‍ അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാരെ പരിശീലിപ്പിക്കുക. പാക്കിസ്ഥാന്‍ മുന്‍താരം ഇന്‍സമാം ഉള്‍ ഹഖാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍.
അഫ്ഗാന്‍ ബൗളിങ് പരിശീലകനായി നിയമിതനായതില്‍ വലിയ സന്തോഷമുണ്ടെന്നും മികച്ച താരങ്ങളുള്ള ടീമാണ് അവരുടേതെന്നും പ്രഭാകര്‍ പ്രതികരിച്ചു.
ദല്‍ഹി രഞ്ജി ടീമിന്റെ പരിശീലകനായിരുന്ന പ്രഭാകറെ കളിക്കാര്‍ സെലക്ടര്‍മാര്‍ക്കും എതിരേ വിമര്‍ശനം ഉന്നയിച്ചതിനു 2011-12 സീസണ്‍ തുടങ്ങുന്നതിനു മുന്‍പ് പുറത്താക്കുകയായിരുന്നു. 39 ടെസ്റ്റുകളും 130 ഏകദിനങ്ങളിലും പ്രഭാകര്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
















