Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കെഎഫ്എ അംഗീകാരത്തോടെ സെവന്‍സ്, ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 09:35 pm IST
inSports

കൊച്ചി: ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെവന്‍സ്, ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകാരം. ഇത് മലബാര്‍ മേഖലയിലെ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് ഏറെ ഗുണം ചെയ്യും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെവന്‍സ് ടൂര്‍ണമെന്റുകള്‍ നടക്കുന്നത് മലബാര്‍ മേഖലയിലാണ്.

ടൂര്‍ണമെന്റുകളുടെ നടത്തിപ്പിനായി കെഎഫ്എയുടെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചതായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫിഫയുടെ വില്ലേജ് ഡെവലപ്പ്‌മെന്റ് ഫുട്‌ബോള്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് സെവന്‍സ് ഫുട്‌ബോളിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്.

കെഎഫ്എയുടെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും മല്‍സരങ്ങള്‍ നടത്തുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ക്ലബ്ബുകള്‍ക്കും കളിക്കാര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിയും. കെഎഫ്എ, എഐഎഫ്എഫ് രജിസ്‌ട്രേഷന്‍ ഉളള റഫറിമാരായിരിക്കും മത്സരങ്ങള്‍ നിയന്ത്രിക്കുക. കളിക്കാര്‍, റഫറിമാര്‍, കാണികള്‍ എന്നിവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കം എല്ലാ നിബന്ധനകളും പാലിച്ചായിരിക്കും മല്‍സരങ്ങള്‍ നടത്തുന്നത്. കെഎഫ്എ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി. സണ്ണിയുടെ നേതൃത്വത്തിലായിരിക്കും ഓര്‍ഗനൈസിംഗ് കമ്മറ്റി പ്രവര്‍ത്തിക്കുക.

നേരത്തെ മുതല്‍ അംഗീകാരമില്ലാതെ നടന്നുവന്ന 35 ഓളം ടൂര്‍ണമെന്റുകളാണ് ഇനി കെഎഫ്എയുടെ അംഗീകാരത്തോടെ നടക്കുക. കേരളത്തില്‍ ഫുട്‌ബോളിന് കൂടുതല്‍ വളര്‍ച്ചയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെന്‍വന്‍സ്, ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മേത്തര്‍ പറഞ്ഞു.

ഇതിന്റെ ഭാഗമായി കാസര്‍കോട് എളംപച്ചിയില്‍ ഈ മാസവും കണ്ണൂര്‍ വളപട്ടണത്തും കോഴിക്കോട് മാവൂരിലും ജനുവരിയിലും മലപ്പുറം ജില്ലയിലെ മഞ്ചേരി, കൊണ്ടോട്ടി, വളാഞ്ചേരി, പൊന്നാനി എന്നിവിടങ്ങളില്‍ ഫെബ്രുവരിയിലും സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുമെന്നും മേത്തര്‍ പറഞ്ഞു.

നേരത്തെ കേരളത്തില്‍ നടന്നിരുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ ഇവിടുത്തെ ക്ലബ്ബുകള്‍ക്കായി നൈജിരീയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലെ കളിക്കാര്‍ വരികയും വിസയുടെ പ്രശ്‌നത്തില്‍ ഇവരില്‍ പലരും ജയിലിലാകുകയും ചെയ്ത സംഭവമുണ്ടായിരുന്നു. സെവന്‍സ് ഫുട്‌ബോളിന് അംഗീകാരമില്ലാതിരുന്നതിനാല്‍ മറ്റു പേരിലായിരുന്നു ഇവര്‍ വന്നിരുന്നത് എന്നാല്‍ ഇനി മുതല്‍ ഫുട്‌ബോള്‍ കളിക്കാന്‍ എന്ന പേരില്‍ വിസയെടുത്ത് ഇവര്‍ക്ക് വരാന്‍ കഴിയുമെന്നും കെ.എം.ഐ. മേത്തര്‍ പറഞ്ഞു. സിദ്ദീഖ്, ജമാല്‍, രാജേന്ദ്രന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.