ന്യൂയോര്‍ക്ക്: സ്‌കൂള്‍ കെട്ടിടം ബോംബുവച്ചു തകര്‍ക്കുമെന്ന് സഹപാഠിയോട് തമാശ പറഞ്ഞ പന്ത്രണ്ടുകാരനെ മൂന്നു ദിവസം ജയിലിലടച്ചു. ന്യൂയോര്‍ക്കിലെ ടെക്‌സാസിലാണ് സംഭവം. അമേരിക്കയില്‍ ഡള്ളാസിലെ നിക്കോള്‍സ് ജൂനിയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അര്‍മാന്‍ സിംഗ് സാറായിയെയാണ് അധികൃതര്‍ ജയിലിലടച്ചത്.
തമാശ പ്രിന്‍സിപ്പാളിന്റെ ചെവിയിലെത്തിയതോടെ കളി കാര്യമാവുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ പൊലീസ് അര്‍മാനെ അറസ്റ്റു ചെയ്യുകയും ചെയ്തു. മൂന്നു ദിവസമാണ് അര്‍മാനെ ജുവനൈല്‍ ജയിലില്‍ പാര്‍പ്പിച്ചത്. 15നാണ് അര്‍മാനെ തടവില്‍ നിന്നും മോചിപ്പിച്ചത്.
കെട്ടിടം ബോംബുവച്ചു തകര്‍ക്കുമെന്ന് പറഞ്ഞതായി സമ്മതിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ ജുവനൈല്‍ ജയിലിലേക്ക് അയച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌കൂള്‍ കെട്ടിടം ബോംബുവച്ചു തകര്‍ക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ സ്‌കൂളിലെത്തുമ്പോള്‍ അധികൃതര്‍ ക്ലാസ് മുറി ഒഴിപ്പിക്കുകയായിരുന്നു.
അര്‍മാനെ ചോദ്യം ചെയ്തപ്പോള്‍ തന്റെ കൈവശം ബോംബുണ്ടെന്ന് അവന്‍ സമ്മതിച്ചു. എന്നാല്‍ സ്‌കൂള്‍ കെട്ടിടം തകര്‍ക്കുമെന്ന് പറഞ്ഞത് തമാശയാണെന്നും അവന്‍ പറഞ്ഞിരുന്നു. അവിടെ തിരച്ചില്‍ നടത്തുകയും ബോംബില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തുടര്‍ന്നാണ് അര്‍മാനെ ജുവനൈല്‍ ജയിലിലേക്ക് മാറ്റിയത്.
അതേസമയം, ബോംബുണ്ടെന്ന് അഭ്യൂഹമുയര്‍ന്നപ്പോള്‍ അത് കുട്ടികളുടെ ജീവന് ഭീഷണിയാകുമെന്ന് മനസിലായതിനെ തുടര്‍ന്നാണ് പൊലീസില്‍ അറിയിച്ചതെന്് സ്‌കൂള്‍ വക്താവ് പറഞ്ഞു. വിവരമറിയിക്കുന്നതിനായി പലതവണ മാതാപിതാക്കളം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ സ്‌കൂളില്‍ തന്നിരുന്ന ഫോണ്‍ നമ്പരുകള്‍ തെറ്റായിരുന്നു. ‘
മാതാപിതാക്കളുടെ നമ്പര്‍ അറിയില്ലെന്ന് കുട്ടി പറഞ്ഞുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു
ഹൃദയസംബന്ധിയായ അസുഖമുള്ള കുട്ടിയാണ് അര്‍മാനെന്നും പന്ത്രണ്ടു വയസ്സിനിടയ്‌ക്ക് മൂന്നു ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ നടത്തിയിട്ടുണ്ടെന്നും അര്‍മാന്റെ ബന്ധു
അര്‍മാന്റെ ബന്ധു സംഭവത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.
















