Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ക്രിസ്ത്യന്‍ വളര്‍ച്ചാനിരക്കും മേഖലകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 04:45 pm IST
in Vicharam

ജനനസംഖ്യയിലെ ക്രിസ്ത്യന്‍ വളര്‍ച്ച 2001-2011 ല്‍ രാജ്യത്ത് നേരിയ തോതില്‍ കുറഞ്ഞു. എന്നാല്‍ ഈ മതവിഭാഗം നിലവില്‍ സജീവ സാന്നിധ്യമായിരുന്ന സ്ഥലങ്ങളിലിവരുടെ വളര്‍ച്ചാ തോത് കാര്യമായി വര്‍ധിച്ചു. അതില്‍ ഏറ്റവും സുപ്രധാനമായ പ്രദേശങ്ങള്‍ ഇവയാണ്:

റാഞ്ചി-റായ്ഗഢ്- സുന്ദര്‍ഗഢ്

ഝാര്‍ഖണ്ഡിലെ അവിഭക്ത റാഞ്ചി വന്‍തോതില്‍ ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ സാന്നിദ്ധ്യമുള്ള പ്രദേശമാണ്. ഛത്തീസ്ഗഢിലെ റായ്ഗഢ്, ഒഡീഷയിലെ സുന്ദര്‍ഗഢ് എന്നിവയും റാഞ്ചിയിലെ ഖുണ്ഡി, ഗുംല, സിംദേഗ എന്നിവിടങ്ങളിലും ക്രിസ്ത്യന്‍ ജനസംഖ്യാ പങ്ക് യഥാക്രമം 25.65, 19.75, 5.14 എന്നിങ്ങനെയാണ്. 2001-2011 ല്‍ ഇതില്‍ ഖുണ്ഡിയില്‍ 1.99 ശതമാനവും സിംദേഗയില്‍ 2.21 ശതമാനവും  വര്‍ധിച്ചു. ഗുംലയില്‍ 1.09 ശതമാനം കുറഞ്ഞു. സിംദേഗ ഝാര്‍ഖണ്ഡില്‍ പുതുതായി രൂപീകരിച്ച ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലയാണ്. ഖുണ്ഡി റാഞ്ചിയില്‍ നിന്ന് അടര്‍ത്തിയെടുത്ത മറ്റൊരു ജില്ലയും. ഛത്തീസ്ഗഢില്‍ അവിഭക്ത റായ്ഗഢില്‍ ഉള്‍പ്പെട്ട ജസ്പൂര്‍ മാത്രമാണ് ക്രിസ്ത്യന്‍ സാന്നിദ്ധ്യം ഏറെ ശക്തമായ ഫലം. ഇവിടെ പക്ഷേ ക്രിസ്ത്യന്‍ ജനസംഖ്യത്തോത് 22.82 ശതമാനമായി. ഇവിടെ ഹിന്ദുക്കളുടെ തോതും കുറഞ്ഞു. മറ്റ് മത വിഭാഗത്തില്‍പ്പെട്ടവരുടെ വളര്‍ച്ചയില്‍ നേരിയ വര്‍ധനയുണ്ടായി. ഒരു പതിറ്റാണ്ടിനുള്ളില്‍ ഒഡീഷയിലെ സുന്ദര്‍ഗഢില്‍ ക്രിസ്ത്യന്‍ തോത് 16.85 ല്‍നിന്ന് 18.39 ആയി വര്‍ധിച്ചു. മറ്റു മതവിഭാഗങ്ങളുടെ വളര്‍ച്ചാ തോതിലും വര്‍ധന ഉണ്ടായി. മൂന്നു ശതമാനം, എന്നാല്‍ ഹിന്ദുക്കളുടെ വളര്‍ച്ച അഞ്ചുശതമാനം കുറഞ്ഞു.

ഒഡീഷയിലെ ഗജപതി,കന്ഥമല്‍ പ്രദേശം

ഈ പ്രദേശത്തെ ക്രിസ്ത്യന്‍ ജനസംഖ്യ അതിവേഗം വളരുകയാണ്. ഗജ്പതിയില്‍ വളര്‍ച്ചാതോത് 33.47 ശതമാനത്തില്‍ നിന്ന് 37.98 ആയി. കന്ഥമാലില്‍ 18.20 ശതമാനത്തില്‍ നിന്ന് 20.31 ആയി വര്‍ധിച്ചു. റായിഗഢിലും വളര്‍ച്ച കൂടി. കോറാപുട്, നബരംഗപുര്‍, മാല്‍ക്കംഗിരി പ്രദേശത്തും ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വര്‍ധന ഉണ്ടായി.

തമിഴ്‌നാട്ടിലെ കന്യാകുമാരി

ഓരോ പതിറ്റാണ്ടിലെ കണക്കുനോക്കിയാല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ ക്രിസ്ത്യന്‍ ജനസംഖ്യ അതിവേഗം വര്‍ധിക്കുകയാണ്. 2001-2011 കാലത്ത് ഉണ്ടായ 2.38 ശതമാനം വര്‍ധന, തൊട്ടുമുന്‍പതിറ്റാണ്ടിനേക്കാള്‍ കൂടുതലാണ്. ജില്ലയില്‍ നിലവില്‍ ക്രിസ്ത്യന്‍ ജനസംഖ്യാ ശതമാനം 46.85 ആണ്; 1951- ല്‍ ഇത് 34.74 ശതമാനമായിരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍

ആറുസംസ്ഥാനങ്ങളില്‍ ആസാമിലൊഴികെ ക്രിസ്ത്യന്‍ വളര്‍ച്ച പരമാവധിയിലെത്തിച്ച് നാഗാലാന്റിലും മിസോറാമിലും ക്രിസ്ത്യന്‍ വളര്‍ച്ചയില്‍ വ്യത്യാസം കാര്യമായില്ല. ഇവയില്‍ ഏറ്റവും വലിയ സംസ്ഥാനമായ അരുണാചല്‍പ്രദേശില്‍ 1981 വരെ വലിയ മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ വളര്‍ച്ചയില്‍ അതുകഴിഞ്ഞ് അതിവേഗമാറ്റമാണുണ്ടായത്. 2001-2011 കാലത്ത് 12 ശതമാനമാണ് വളര്‍ച്ചാ വര്‍ധന. 18.72 ല്‍നിന്ന് 30.26 ശതമാനമായി. തിരാപ് ജില്ലയില്‍ 75 ശതമാനം ക്രിസ്ത്യാനികളാണ്. കുറുങ് കുമെ ജില്ലയില്‍ 56 ശതമാനം ക്രിസ്ത്യാനികളാണ്. സുബന്‍സിരി, പാപുംപാരെ, ഈസ്റ്റ് കാമെങ് എന്നിവിടങ്ങളില്‍ 40 ശതമാനത്തിനു മുകളിലും. അരുണാചല്‍പ്രദേശില്‍  2001-2011 ല്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്ന ഈ മാറ്റമാണ്, ആന്ധ്രയില്‍ മുസ്ലിം ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്ന മാറ്റം കഴിഞ്ഞാല്‍ മതജനസംഖ്യാ വര്‍ധനയില്‍ ഏറ്റവും ശ്രദ്ധേയമായത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മണിപ്പൂരാണ് ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വര്‍ധനയുണ്ടായ മറ്റൊരു സംസ്ഥാനം. ഇവിടെ മലമ്പ്രദേശങ്ങളിലാണ് ക്രിസ്ത്യന്‍ വളര്‍ച്ച. എന്നാല്‍ ക്രിസ്ത്യന്‍ ജനസംഖ്യയിലെ വര്‍ധന ഏകദേശം നാലുശതമാനം വീതമുണ്ട് ഓരോ ദശകത്തിലും. 2001-2011 ലും വര്‍ധനയുണ്ടായി, 37.31 ല്‍നിന്ന് 41.29 ശതമാനത്തിലേക്ക്. ഈ വളര്‍ച്ച പതിറ്റാണ്ടുകളായി അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. മേഘാലയയിലും ക്രിസ്ത്യാനികളുടെ വളര്‍ച്ചപ്പെരുപ്പം ഏതാണ്ട് സമ്പൂര്‍ണതയിലായി, അതേപോലെ, മുസ്ലിം വളര്‍ച്ചയിലും പതിറ്റാണ്ടുകള്‍തോറും കാര്യമായ വളര്‍ച്ചയാണുള്ളത്. 2001-2011 ദശകത്തില്‍ ക്രിസ്ത്യന്‍ വളര്‍ച്ച 70.25 ശതമാനത്തില്‍ നിന്ന് 74.59 ശതമാനമായി. മുന്‍ ദശകങ്ങളെ അപേക്ഷിച്ച് ഇത് നേരിയ തോതില്‍ കുറവാണ്. ത്രിപുരയില്‍ 2001-2011 കാലത്ത് ജനസംഖ്യയിലെ ക്രിസ്ത്യന്‍ വളര്‍ച്ച 3.20 ശതമാനത്തില്‍നിന്ന് 4.35 ആയി വര്‍ധിച്ചു.

ആസാമില്‍ ക്രിസ്ത്യന്‍ വളര്‍ച്ച നേരിയതോതില്‍ കൂടി, 3.70 ശതമാനത്തില്‍നിന്ന് 3.74 ശതമാനമായി. ബോഡോലാന്‍ഡിലെ പല ജില്ലകളിലും ദിമാഹസാവോ, കര്‍ബി ആങ്‌ലോങ് മേഖലകളിലും കാര്യമായ വര്‍ധനയുണ്ടായി. സിക്കിം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പെടുത്തി കണക്കാക്കുന്നില്ല, എങ്കിലും ആ ഭാഗത്താണ്. അവിടെ ക്രിസ്ത്യന്‍ ജനപ്പെരുപ്പം വന്‍തോതില്‍ കൂടി 6.68 ശതമാനത്തില്‍ നിന്ന് 9.19 ശതമാനമായി വര്‍ധിച്ചു. അയല്‍ ജില്ലയായ ഡാര്‍ജലിങ്ങിലും കാര്യമായി വര്‍ധിച്ചു, 6.17 ശതമാനത്തില്‍നിന്ന് 7.68 ആയി ഉയര്‍ന്നു.

( നാളെ: വേണ്ടതില്ലേ ഒരു പുനരാലോചന)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

Local News

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

Gulf

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)
India

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

പുതിയ വാര്‍ത്തകള്‍

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.