ഹാമില്‍ട്ടണ്‍: ശ്രീലങ്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള ന്യൂസിലന്‍ഡ് ടീമില്‍ പുതുമുഖം ഹെന്റി നിക്കോളാസിനെ ഉള്‍പ്പെടുത്തി. ആദ്യമായാണ് നിക്കോളാസ് കിവീസ് ടീമില്‍ ഇടംപിടിക്കുന്നത്. ബ്രണ്ടന്‍ മക്കല്ലം നയിക്കുന്ന ടീമില്‍ പേസ് ബൗളര്‍മാരായ ട്രെന്റ് ബോള്‍ട്ടും ടിം സൗത്തിയുമില്ല. ഇരുവര്‍ക്കും വിശ്രമം നല്‍കുകയായിരുന്നു. ബോള്‍ട്ടിന് ആദ്യ മൂന്ന് മത്സരങ്ങളിലും സൗത്തിക്ക് രണ്ട് മത്സരങ്ങളിലുമാണ് വിശ്രമം അനുവദിച്ചിട്ടുള്ളത്.
സൗത്തിക്ക് പകരം മാറ്റ് ഹെന്റിയെ ആദ്യ രണ്ട് ഏകദിനത്തിനുള ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കിന്റെ പിടിയിലുള്ള കോറി ആന്‍ഡേഴ്‌സണ്‍, ജയിംസ് നീഷാം, ഗ്രാന്റ് എലിയട്ട് എന്നിവരെ ടീമിലേക്കു പരിഗണിച്ചില്ല. ആദ്യ മൂന്ന് ഏകദിനത്തിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടീം: ബ്രണ്ടന്‍ മക്കല്ലം, ഡഗ് ബ്രെയ്‌സ്‌വെല്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, മാറ്റ് ഹെന്റി, മിച്ചല്‍ മക്കഌാഗന്‍, ആഡം മില്‍നെ, നിക്കോളാസ്, ലൂക്ക് റോഞ്ചി, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, റോസ് ടെയ്‌ലര്‍, കെയ്ന്‍ വില്ല്യംസണ്‍, ജോര്‍ജ് വാര്‍ക്കര്‍.
















