Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മലിനീകരണം മാറാരോഗം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 11:30 pm IST
inVicharam

ഭാരത തലസ്ഥാനമായ ദല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചത് ഡീസല്‍ മലിനീകരണം അതിന്റെ മൂര്‍ധന്യദശയിലെത്തിയപ്പോഴാണ്. ഈ നടപടി ഡീസല്‍ മലിനീകരണത്തിലേക്കും പാരിസ്ഥിതിക മലിനീകരണത്തിലേക്കും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലാണ് 10 വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചത്.

ഇന്ന് മലിനീകരണം ഭാരതവും കേരളവുമുള്‍പ്പെടെ നേരിടുന്ന വലിയ ഭീഷണിയാണ്. ട്രക്കുകളും ബസ്സുകളും പാരിസ്ഥിതിക മലിനീകരണം സൃഷ്ടിക്കുന്നു. ഡീസല്‍ വായുമലിനീകരണത്തിന് പ്രധാന ഉത്തരവാദിയാണ്. ഇത് കരള്‍രോഗത്തിനും കാന്‍സര്‍ ബാധയ്‌ക്കും കാരണമാകുന്നു. പൊതുവാഹനങ്ങള്‍ ഹരിത ഗൃഹവാതകമാണ് ബഹിര്‍ഗമിപ്പിക്കുന്നത്. ഇന്ന് കേരളത്തിലും പൊതുവാഹനങ്ങളും മറ്റു വാഹനങ്ങളും അനുദിനം വര്‍ധിക്കുകയാണ്. ഇതില്‍ ഏറ്റവും അപകടകരമായ വസ്തുത ഇവ ഓടുന്നത് പരിമിത സൗകര്യങ്ങളുള്ള റോഡുകളില്‍ കൂടിയാണ് എന്നതാണ്.

ഭാരതത്തില്‍ 2010 ല്‍ 112 ദശലക്ഷം വാഹനങ്ങളുണ്ടായിരുന്നത് ഇന്ന് എത്രയോ അധികമായി വര്‍ധിച്ചു എന്നുമാത്രമല്ല ഇരുചക്ര വാഹനങ്ങളും പെരുകുകയാണ്. ഇവ സൃഷ്ടിക്കുന്ന അന്തരീക്ഷമലിനീകരണം ഹൃദ്രോഗങ്ങള്‍ക്ക് ഇടയാക്കുകയും പ്രത്യുല്‍പ്പാദന പ്രക്രിയയെ ബാധിക്കുകയും ചെയ്യും.

ജലമലിനീകരണത്തിന്റെ പ്രധാന കാരണം ഖരമാലിന്യം വെള്ളത്തില്‍ തള്ളുന്നതാണ്. കേരളത്തില്‍ 44 പുഴകളാണ്. പക്ഷെ ഇവയില്‍ പലതും ഇന്ന് മരണോന്മുഖമാണ്. മണല്‍ വാരല്‍, പുഴയോര കയ്യേറ്റം, വനനശീകരണം, നിയന്ത്രണമില്ലാത്ത കീടനാശിനി ഉപയോഗം എല്ലാം മലിനീകരണം സൃഷ്ടിക്കുന്നു. കൂടാതെ 260 ദശലക്ഷം ലിറ്റര്‍ വ്യവസായ മാലിന്യം പെരിയാറിലെത്തുന്നു. ജനപ്പെരുപ്പം, അഴിമതി, നിയമവിധേയമല്ലാത്ത കയ്യേറ്റം, വനനശീകരണം എന്നിവമൂലം വന്യജീവികള്‍ നാട്ടിലിറങ്ങി നടത്തുന്ന അക്രമങ്ങള്‍ തുടങ്ങിയവയെല്ലാം നശിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി വ്യവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

വാഹന മലിനീകരണമാണ് രണ്ടാമത്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും വാഹനങ്ങള്‍ പെരുകുകയാണ്. ഏറ്റവുമധികം വാഹനങ്ങളുള്ളത് എറണാകുളത്താണ്. ഇത് വായുവിന്റെ സംശുദ്ധി നശിപ്പിക്കുന്നു.

കേരളത്തിലെ മറ്റൊരു മലിനീകരണം പ്ലാസ്റ്റിക് ഉപയോഗം സൃഷ്ടിക്കുന്നതാണ്. പ്ലാസ്റ്റിക് അപകടകാരിയാണെന്ന അറിവുള്ള സാക്ഷരരായ മലയാളികള്‍ അനിയന്ത്രിതമായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നു.  പ്ലാസ്റ്റിക്കില്‍ ടോക്‌സിക് വസ്തുക്കളാണ്. ഇത് കത്തിക്കുമ്പോള്‍ ഡയോക്‌സിന്‍ എന്ന ഏറ്റവും അപകടകാരിയായ വസ്തു പുറത്തുവരുന്നു.

ദല്‍ഹിയിലെ വാഹനവര്‍ധനയാണ് ഡീസല്‍ വണ്ടികളുടെ നിരോധനത്തിനിടയാക്കിയത്. കേരളം വളരെ വേഗം നഗരവല്‍ക്കരിക്കപ്പെടുമ്പോള്‍, വാഹനങ്ങള്‍ പെരുകുമ്പോള്‍ വായുവിന്റെ ഗുണമേന്മ നഷ്ടപ്പെടുന്നു. കേരളത്തില്‍ 1991 ല്‍ 5.81 ലക്ഷം വാഹനങ്ങളാണുണ്ടായിരുന്നതെങ്കില്‍ ഇന്നത് 53.97 ലക്ഷമായി.

പെട്രോള്‍ വണ്ടികളില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം നൈട്രജന്‍, ലെഡ്, സള്‍ഫര്‍ ഓക്‌സൈഡ് മുതലായവയാണ്. ശബ്ദമലിനീകരണത്തിനും വാഹനങ്ങള്‍ കാരണമാകുന്നത് അനിയന്ത്രിതമായി ഹോണ്‍ ഉപയോഗിക്കുന്നതിനാലാണ്. 100 ഡെസിബലില്‍ അധികമുള്ള ശബ്ദം ബധിരത സൃഷ്ടിക്കാന്‍  കാരണമാകുന്നു. കൂടാതെ കാര്‍ബണ്‍മോണോക്‌സൈഡ് ബഹിര്‍ഗമനവും അപകടകാരണമാണ്.

കേരളത്തിലെ റോഡുകളുടെ പരിമിതി ആക്‌സിഡന്റുകളും റോഡ് മരണങ്ങളും മാത്രമല്ല ഉണ്ടാക്കുന്നത്. 2014 ല്‍ വിവിധ അപകടങ്ങളില്‍ 4,51,757 പേരാണ് മരിച്ചത്. 2013 ല്‍ 4,00,517 ആയിരുന്നത് 2014 ല്‍ 12.8 ശതമാനം ഉയര്‍ന്നു. വാഹനാപകടങ്ങളില്‍ മരിക്കുന്നത് 30.8 ശതമാനം 30 വയസ്സിന് മുകളിലുള്ളവരാണ്. 45 വയസ്സില്‍ താഴെ 1,39,323 ഉം 18 നും 30 നും ഇടയില്‍ 1,25,803 പേരും മരിച്ചു. കേരളത്തില്‍ മണിക്കൂറില്‍ 51 റോഡപകടങ്ങളാണുണ്ടാകുന്നത്. വാഹനാപകടങ്ങളില്‍ കേരളം ഭാരതത്തില്‍ അഞ്ചാമതാണ്. നമുക്ക് അത്യാവശ്യം വേണ്ടത് കൂടുതല്‍ റോഡ് ശൃംഖലയാണ്. അല്ലെങ്കില്‍ റോഡപകടങ്ങളും മരണങ്ങളും തുടര്‍ക്കഥയാകും.

കേരളം തമിഴ്‌നാട്ടില്‍നിന്നും വാങ്ങുന്ന പച്ചക്കറികള്‍ കീടനാശിനി അടിച്ചവയാണ് എന്ന പരാതി ശക്തമാണ്. പക്ഷെ ഇവിടുത്തേയും നിയന്ത്രണമില്ലാത്ത കീടനാശിനി ഉപയോഗവും രാസവള പ്രയോഗവും മരണനിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു. പച്ചക്കറി, മത്സ്യം, ധാന്യങ്ങള്‍, ഇറച്ചി എന്നിവ മാത്രമല്ല ഇന്ന് മുലപ്പാല്‍ പോലും മലിനീകൃതമാകുന്നു.  എന്‍ഡോസള്‍ഫാന്‍ ദുരിതം എല്ലാവരുടെയും ഓര്‍മയില്‍ ഇപ്പോഴും ഉണ്ട്. 486 പേര്‍ മരിക്കുകയും 4000 പേര്‍ രോഗബാധിതരാകുകയും ചെയ്തു.

കേരളത്തിലെ ജൈവവൈവിധ്യം നശിച്ചുകൊണ്ടിരിക്കുകയാണ്. പശ്ചിമഘട്ടത്തിലെ 24 ജൈവവൈവിധ്യ മേഖലകളാണുള്ളത്. ഇതില്‍ വയല്‍ നികത്തലും പുതിയ വിത്തുകളുടെ പരീക്ഷണവും നടക്കുന്നു. കേരള വനങ്ങളില്‍ 102 തരം സസ്തനികളും 169 തരം ഇഴജന്തുക്കളും 202 തരം ശുദ്ധജല മത്സ്യങ്ങളും നശിച്ചുകൊണ്ടിരിക്കുന്നത് നിയമവിധേയമല്ലാത്ത വനനശീകരണവും മണല്‍വാരലും കാരണമാണ്. കേരളം മാഫിയകള്‍ ഭരിക്കുമ്പോള്‍ പണസമ്പാദനമാണ്, പാരിസ്ഥിതിക സംരക്ഷണമല്ല പ്രധാനം. ക്വാറി മാഫിയ ഉണ്ടാക്കുന്ന ദുരിതങ്ങള്‍ താങ്ങാനാവാത്തതാണ്.

കേരളത്തിലെ മറ്റൊരു പ്രതിഭാസം നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യമാണ്. കേരളത്തിലെ പ്രതിശീര്‍ഷ മാലിന്യം ദേശീയ ശരാശരിയേക്കാള്‍ അധികമാണ്. ഇത് പകര്‍ച്ചവ്യാധികള്‍ വര്‍ധിപ്പിക്കുന്നു. കേരളത്തില്‍ കുരങ്ങുപനി, ഡെങ്കിപ്പനി മുതലായ പനികളും മഞ്ഞപ്പിത്തവും ന്യൂമോണിയയും എല്ലാമുണ്ടല്ലോ. കേരളത്തിലാണ് ഏറ്റവുമധികം ആരോഗ്യരക്ഷാ സ്ഥാപനങ്ങളുള്ളതും!

കേരളത്തിലെ കായലുകള്‍ മലിനീകൃതമാണ്. ഹൗസ് ബോട്ടുകള്‍ വിദേശ സഞ്ചാരികളെയും കൊണ്ട് ദീര്‍ഘദൂരം പോകുമ്പോള്‍ അവരുടെ ഭക്ഷണമാലിന്യങ്ങളും മറ്റും കായലിനെ മലിനീകരിക്കുന്നു. ഇതിനുപുറമെയാണ് ഓയില്‍ മലിനീകരണം. ഇത് റോഡുകളിലും കാണാം. ടാങ്കുകളില്‍നിന്നും പൈപ്പ് ലൈനില്‍നിന്നും ഓയില്‍ ബഹിര്‍ഗമിക്കുന്നു.

കണ്ടല്‍ക്കാട് നശീകരണം മറ്റൊരു വലിയ വിപത്താണ്. ഇത് തിരകളെ നിയന്ത്രിക്കുന്നു, മണ്ണൊലിപ്പ് തടയുന്നു. കാര്‍ബണ്‍ഡയോക്‌സൈഡ് സ്വാംശീകരിച്ച് ആഗോളതാപനം ചെറുക്കുന്നു. ഇപ്പോള്‍ കണ്ടല്‍ക്കാടുകളും നശിപ്പിക്കപ്പെടുകയാണ്. കേരളത്തില്‍ 700 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ക്കാടുകള്‍ ഉണ്ടായിരുന്നത് ഇന്ന് 17 കിലോമീറ്ററായി കുറഞ്ഞു. ഇതിന് കാരണം കയ്യേറ്റവും ചെമ്മീന്‍ കെട്ടുകളും മണല്‍വാരലും മാലിന്യം തള്ളലുമാണ്.

വയല്‍ നികത്തല്‍ ഗ്രൗണ്ട് വാട്ടര്‍ റിചാര്‍ജ് തടയുന്നു. ഇന്ന് റിയല്‍ എസ്റ്റേറ്റ് മാഫിയ വയലുകള്‍ വാങ്ങിക്കൂട്ടുകയാണ്. കൃഷി ലാഭകരമല്ലാതായപ്പോള്‍ കര്‍ഷകര്‍ വയലുകള്‍ വില്‍ക്കുന്നു. ഇത് നികത്തി, മുറിച്ച്, ഫഌറ്റ് മാഫിയക്ക് വില്‍ക്കുമ്പോള്‍ പച്ചപ്പടര്‍പ്പായിരുന്ന വയലിന്റെ സ്ഥാനത്ത് ബഹുനില കെട്ടിടങ്ങളും വില്ലകളും ഉയരുന്നു. ഇതിനെ വികസനം എന്നുദ്‌ഘോഷിച്ച് കേരളീയര്‍ ആഹ്ലാദിക്കുന്നു. മണ്ണിടിയല്‍ ഇടുക്കിയില്‍നിന്ന് കേള്‍ക്കുന്ന സ്ഥിരം വാര്‍ത്തയാണ്. ഇതും പാരിസ്ഥിതിക ശോഷണം മൂലം ഉണ്ടാകുന്നതാണ്.

പണ്ട് എല്ലാ തറവാടുകളിലും സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നു. എല്ലാ സന്ധ്യകളിലും അവിടെ വിളക്ക് വച്ചിരുന്നു. സര്‍പ്പക്കാവില്‍ കയറി അശുദ്ധമാക്കുന്നതോ കിളയ്‌ക്കുന്നതോ ദോഷംവരുത്തുമെന്നു പറഞ്ഞിരുന്നു. സര്‍പ്പത്തിന് നൂറും പാലും കൊടുക്കല്‍ ഒരു ചടങ്ങായിരുന്നു. അത് താമസിച്ചാല്‍ സര്‍പ്പം വീടിനുള്ളില്‍ കയറി നമ്മെ ഓര്‍മപ്പെടുത്തുമെന്നത് എന്റെ അനുഭവസാക്ഷ്യമാണ്.

സര്‍പ്പക്കാവുകള്‍ ജൈവവൈവിധ്യത്തിന്റെ തൊട്ടിലായിരുന്നു. അത് വെള്ളം ശുദ്ധീകരിക്കാനും ഗുണകരമായിരുന്നു. സര്‍പ്പക്കാവില്‍ ആരും കയറാത്തതിനാല്‍ അതില്‍ അടിയുന്ന കരിയിലകള്‍ ചീഞ്ഞ് മൈക്രോ ഓര്‍ഗാനിസം സൃഷ്ടിക്കുകയും ഭൂഗര്‍ഭജലം സംരക്ഷിക്കുകയും ചെയ്തിരുന്നു. കൂട്ടുകുടുംബം അപ്രത്യക്ഷമായി തറവാട് ഭാഗംവയ്‌ക്കപ്പെട്ടപ്പോള്‍ സര്‍പ്പത്തെ ആവാഹിച്ച് മണ്ണാറശാലയിലും പാമ്പുമ്മേക്കാട്ടും കൊണ്ടുപോയി ഇരുത്തിയിരുന്നു. പ്രശ്‌നംവച്ച് സര്‍പ്പത്തോട് പോകാന്‍ സമ്മതമാണോ എന്നന്വേഷിച്ച ശേഷമാണ് ഈ പ്രക്രിയ. എന്റെ വീട്ടിലെ സര്‍പ്പം പോകാന്‍ വിസമ്മതിച്ചതിനാല്‍ സര്‍പ്പക്കാവ് നിലനിന്നു.

കേരളം അഭിമുഖീകരിക്കുന്ന പരിസ്ഥിതി വിനാശം, അന്തരീക്ഷ മലിനീകരണം, റോഡപകടങ്ങള്‍, മരണങ്ങള്‍, വാഹന വര്‍ധനവ് സൃഷ്ടിക്കുന്ന ഡീസല്‍ മലിനീകരണം എന്നിവയൊന്നും പുറംമോടിയില്‍  ഭ്രമിക്കുന്ന മലയാളി കാണുന്നില്ല. സര്‍ക്കാരും നിഷ്‌ക്രിയമാണ്. കേരളത്തില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ക്ലീന്‍ കേരള മിഷന്‍, കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി, സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് മുതലായവ രൂപീകരിച്ചിട്ടുണ്ട്. ആര്‍ക്കുവേണ്ടി? എന്തിന് വേണ്ടി?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.