കോഴിക്കോട്: ദേശീയ ടീമിന്റെ ഗോള്‍ വല കാക്കാനുള്ള ലക്ഷ്യത്തിലാണ് താനെന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ ഗോള്‍വല കാത്ത കോഴിക്കോട്ടുകാരന്‍ ടി.പി. രഹനേഷ്. ഐ ലീഗും ഐഎസ്എല്ലും കളിച്ചു, ഇനി രാജ്യത്തിനായി കളിക്കാന്‍ അതിയായ മോഹമുണ്ടെന്ന് ദേശീയ അണ്ടര്‍ 20 ടീം ക്യാമ്പിലുണ്ടായിരുന്ന രഹനേഷ് പറഞ്ഞു. നാലാമത് ഒളിമ്പ്യന്‍ റഹ്മാന്‍ ഫുട്‌ബോള്‍ പുരസ്‌ക്കാരം റഹ്മാന്റെ പതിമൂന്നം ചരമവാര്‍ഷിക ദിനത്തില്‍ സി.സി. ജേക്കബില്‍ നിന്നും സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിയറില്‍ ആദ്യമായി ലഭിക്കുന്ന പുരസ്‌ക്കാരമാണ്. അദ്ദേഹം പറഞ്ഞു.
കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍, കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ.ജെ. മത്തായി, ഭാസി മലാപ്പറമ്പ്, കെ.പി. സേതുമാധവന്‍, നജ്‌ല നംഷിക് എന്നിവരും സംസരാച്ചു. മുന്നാലിങ്ങല്‍ എയ്ഫര്‍ റസ്റ്റോറന്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ സായ് ഫുട്‌ബോള്‍ ടീമിന്റെ മുന്‍ പരിശീലകന്‍ ബോസിനെ സി.പി.എം ഉസ്മാന്‍കോയ പൊന്നാട അണിയിച്ച് ആദരിച്ചു. ഹാരിസ് റഹ്മാന്‍ ഉള്‍പ്പെടെ ഒളിമ്പ്യന്‍ റഹ്മാന്റെ കുടുംബാഗങ്ങളും പങ്കെടുത്തു.
















