ദുബായ്: വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ മര്‍ലോണ്‍ സാമുവേല്‍സിനു അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ബൗള്‍ ചെയ്യുന്നതില്‍ വിലക്കേര്‍പ്പെടുത്തി. നിയമവിരുദ്ധമായ ബോളിംഗ് ആക്ഷന്റെ പേരില്‍ 12 മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ കൈമുട്ട് വളയുന്നതിനാലാണിത്. ഇതു രണ്ടാംതവണയാണ് സാമുവല്‍സ് ഇത്തരത്തില്‍ നടപടി നേരിടുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ ശ്രീലങ്കയ്ക്കെതിരെ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സാമുവല്‍സിന്റെ ബൗളിംഗ് ആക്ഷന്‍ സംശയകരമാണെന്ന് അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് വിദഗ്ധ പരിശോധനയില്‍ സാമുവേല്സിന്റെ കൈ അനുവദനീയമായ 15 ഡിഗ്രിയില്‍ കൂടുതല്‍ മടങ്ങുന്നതായി ഐസിസി സ്ഥിരീകരിച്ചു. തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്.
















