ഡുനെഡിന്‍: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് പിടിമുറുക്കി. കിവികളുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 431 റണ്‍സിനെതിരെ ശ്രീലങ്കയെ 294 റണ്‍സിന് എറിഞ്ഞിട്ട് 137 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ന്യൂസിലാന്‍ഡ് മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന ശക്തമായ നിലയിലാണ്. 9 വിക്കറ്റുകളും രണ്ട് ദിവസവും കയ്യിലിരിക്കെ ന്യൂസിലാന്‍ഡ് 308 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. ടോം ലാതം (72), കെയ്ന്‍ വില്യംസണ്‍ (48) എന്നിവരാണ് ക്രീസില്‍ 46 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്.
ഇന്നലെ നാലിന് 197 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ലങ്കക്ക് 97 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ശേഷിച്ച ആറ് വിക്കറ്റുകളും നഷ്ടമായി. 83 റണ്‍സ് നേടി ക്രീസിലുണ്ടായിരുന്ന ദിനേശ് ചാണ്ഡിമലിനു മൂന്നാം ദിനം റണ്‍സ് ഒന്നും നേടാന്‍ കഴിഞ്ഞില്ല. വാലറ്റത്ത് മിലിന്ദ് സിരിവര്‍ധന 35 റണ്‍സ് പൊരുതി നേടി. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ടിം സൗത്തിയും നീല്‍ വാഗ്‌നറുമാണ് ലങ്കയെ പിടിച്ചുകെട്ടിയത്. ട്രന്റ് ബോള്‍ട്ട്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
















