Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കളകള്‍ വിളകളുടെ സ്വന്തക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 04:38 pm IST
inVaradyam

പ്രകൃതിയില്‍ എല്ലാ ചെടികള്‍ക്കും തുല്യസ്ഥാനമാണ്. കളയെന്നോ വിളയെന്നോ വ്യത്യാസമില്ല. നല്ല സസ്യവും ചീത്ത സസ്യവുമില്ല. ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്. ആ ജൈവ വൈവിധ്യമാണ് പ്രകൃതിയുടെ നിലനില്‍പ്പിനുതന്നെ അടിസ്ഥാനം. പ്രകൃതികൃഷിയുടെ പ്രവാചകനായ മസനാബു ഫുക്കുവോക്ക പറയുന്നു-കളകളെ വെറുതെ വിടുക. അവ വിളകളുടെ അന്തകരാവില്ല. പ്രകൃതി മണ്ണ് പുഷ്ടിപ്പെടുത്തുന്നതെങ്ങനെ എന്നറിയാന്‍ കാടുള്ള മലയില്‍ ചെല്ലുക. വെട്ടും കിളയും വളപ്രയോഗവും കൂടാതെ വളരുന്ന പടുകൂറ്റന്‍ മരങ്ങള്‍ കാണുക. പ്രകൃതിയുണ്ടാക്കുന്ന പുഷ്ടി സങ്കല്‍പ്പിക്കാനൊക്കാത്ത മട്ടില്‍ മഹനീയം തന്നെ. പ്രകൃതി ചാര്‍ത്തിയ വനപ്പുതപ്പ് നശിപ്പിച്ച് പാഴ്‌ചെടികള്‍ നട്ടാല്‍ മണ്ണ് പാഴായിപ്പോകുമെന്നും ഫുക്കുവോക്ക…

വിളകള്‍ക്ക് പലപ്പോഴും മരുന്നാവുക കളകളാണ്. രാസകീടനാശിനികള്‍ കൂടാതെ തന്നെ ചെടികള്‍ക്ക് കൂട്ടുചെടികള്‍ ചികിത്സകരാകുന്നതറിയണമെങ്കില്‍ നാട്ടറിവിന്റെ ഭണ്ഡാരത്തില്‍ പരതിനോക്കുക. ആയിരത്താണ്ടുകള്‍ നമ്മുടെ കൃഷിക്ക് താങ്ങും തണലുമേറിയത് നമ്മുടെ ജൈവവൈവിധ്യമായിരുന്നുവെന്ന് അപ്പോഴറിയാനാവും.

ചീരവിത്ത് പാകുമ്പോള്‍ ഒപ്പം വേപ്പിന്‍ പിണ്ണാക്കിന്റെ പൊടി തൂവുന്നത് കണ്ടിട്ടില്ലേ? ഉറുമ്പുശല്യം പാടെ ഒഴിഞ്ഞുപോകും. പച്ചക്കറി വിളകളിലെ ഉറുമ്പുശല്യം നിയന്ത്രിക്കാന്‍ മഞ്ഞള്‍പ്പൊടി വിതറിയാലും മതിയെന്ന് പഴമക്കാര്‍. അടുപ്പിലെ ചാരം വിതറുന്നതും നന്ന്. തെങ്ങിന്‍ തൈ നടുമ്പോള്‍ ഉലുവ ചതച്ചു തൈക്കുഴിയിലിട്ടാല്‍ ചിതല്‍ പമ്പകടക്കും. തൈക്കുഴിയില്‍ കാട്ടൂകൂവയുടെ കിഴങ്ങുകള്‍ ചതച്ചിട്ടാലും മതി, കാര്യം സാധിക്കാം. കാഞ്ഞിരത്തിന്റെ ഇല വിതറുന്നതും ചിതലിനെ തുരത്താന്‍ സഹായിക്കും. പക്ഷേ ഇവയൊക്കെ എത്ര തൊടികളില്‍ ലഭ്യമാണെന്ന കാര്യം സംശയം.

തെങ്ങിന്‍ തൈ നടുമ്പോള്‍ കൂവക്കിഴങ്ങുകൂടി നടുന്നത് വേരുതീനി പുഴുക്കളുടെ ശല്യം ഒഴിവാക്കാന്‍ നന്ന്. തെങ്ങിനെ ആക്രമിക്കുന്ന ചെമ്പന്‍ ചെല്ലികളെ അകറ്റാനുമുണ്ടൊരു ജൈവമാര്‍ഗ്ഗം. മരോട്ടിയുടെ ഏതാനും കായ്‌കള്‍ ചതച്ച് കഞ്ഞിവെള്ളത്തില്‍ കലക്കി തെങ്ങിന്‍ തോപ്പില്‍ അല്‍പം ഉയരത്തില്‍ സ്ഥാപിക്കുക. ചെല്ലികള്‍ അതില്‍ വീണ് ചാവും. തെങ്ങിനിടയില്‍ ചെമ്പകം നട്ടാലും ചെല്ലികള്‍ അടുക്കില്ലെന്ന് ചില കൃഷിക്കാര്‍ പറയുന്നു. ഇനി ചെല്ലിയുടെ പുഴുക്കള്‍ വളരുന്നത് ഒഴിവാക്കാനുമുണ്ടൊരുമാര്‍ഗ്ഗം. ചാണകക്കുഴിയില്‍ പെരുമരത്തിന്റെ ഇല വെട്ടിനിരത്തുക.

വേപ്പെണ്ണയില്‍ ചെന്നിനായകം ചേര്‍ത്ത് തെങ്ങിന്‍ കൂമ്പില്‍ കുറേശ്ശെ ഒഴിച്ചുകൊടുത്താലും ചെമ്പന്‍ ചെല്ലിയെ ഓടിക്കാമെന്ന് പഴമക്കാര്‍. ചെന്നിനായകത്തിന്റെ കയ്‌പ് ചെല്ലിക്കും സഹിക്കാനാവില്ലെന്ന് സാരം. യൂറിയ ഒരു രാസവളമാണെന്ന് നമുക്കറിയാം. പക്ഷേ യൂറിയ സൂക്ഷിക്കാന്‍ നന്ന് വേപ്പ്. സസ്യമായ വേപ്പില്‍ നിന്നെടുക്കുന്ന വേപ്പിന്‍ പിണ്ണാക്ക് യൂറിയയില്‍ കലര്‍ത്തിയാല്‍ വര്‍ഷങ്ങളോളം യൂറിയയുടെ ഗുണം നഷ്ടപ്പെടില്ലെന്ന് അനുഭവസ്ഥര്‍ പറയുന്നു. നെല്ലിനെ ബാധിക്കുന്ന ചാഴിയെ ഓടിക്കാന്‍ വെളുത്തുള്ളിയും മുളകുപൊടിയും ചേര്‍ന്ന മിശ്രിതം ഒന്നാന്തരം. ചെള്ളിനെ തടയാന്‍ പാണല്‍ ഇലകള്‍ നെല്‍വയലില്‍ വിതറാനും ഉപദേശമുണ്ട്. പുല്‍ച്ചാടിയെ അകറ്റാനുമുണ്ടൊരു സൂത്രം.

നെല്ലില്‍ ഗോമൂത്രം തളിക്കുക. വേപ്പിന്‍പിണ്ണാക്ക് ചുവട്ടിലിട്ട ശേഷം വാഴനട്ടാല്‍ കരിക്കന്‍ ബാധിക്കാതെ സംരക്ഷിക്കാം. നേന്ത്രവാഴക്കുലയില്‍ കടുകെണ്ണ പുരട്ടിയാല്‍ കായ്‌കള്‍ക്ക് നല്ലതിളക്കം കിട്ടുമെന്നും പറയുന്നു. വാഴക്കുലയില്‍ ഇരുമ്പന്‍പുളിയുടെ ഒരുപിടി ഇലകള്‍ കൂടിവെച്ചാല്‍ വേഗം പഴുത്തുകിട്ടുമത്രെ. കൊക്കോയുടെ കായ്‌കള്‍ പുളിപ്പിക്കുമ്പോള്‍ കിട്ടുന്ന ദ്രാവകം ഫോര്‍മിക് ആസിഡിന് പകരം റബര്‍കറ ഉറ ഒഴിക്കുന്നതിന് ഉപയോഗിക്കാമെന്ന് ചില റബര്‍ കര്‍ഷകര്‍ പറയുന്നു. കാപ്പിത്തൊണ്ടും ചാണകവും കൂട്ടി കുരുമുളകുകൊടിയുടെ ചുവട്ടിലിട്ടാല്‍ ദ്രുതവാട്ടം നിയന്ത്രിക്കാം. നല്ല പൂവുകള്‍ ഉണ്ടാകാന്‍ പൂച്ചെടികളുടെ ചുവട്ടില്‍ ചായച്ചണ്ടി ഇട്ടുകൊടുക്കുന്നത് നാട്ടിന്‍പുറങ്ങളില്‍ പതിവാണല്ലോ?

എലിയെ തോല്‍പ്പിക്കാന്‍ ഇല്ലം ചുട്ടത് പഴംചൊല്ലില്‍ മാത്രം. അതിനുമുണ്ട് ജൈവവൈവിധ്യത്തിന്റെ കൂട്ട്. മരച്ചീനി നടുമ്പോള്‍ ഇടയ്‌ക്കിടെ ചെത്തിക്കൊടുവേലി നട്ടുകൊടുക്കുക. എലി മാളത്തിന്റെ മുമ്പില്‍ കുരുമുളക് മെതിച്ച ചരട് പുകയ്‌ക്കുക. എലിമാളങ്ങളില്‍ തുടലമുള്ള് തള്ളിക്കയറ്റുക. വിളകളുടെ അതിരില്‍ പാല്‍ക്കള്ളിച്ചെടി നട്ടുവളര്‍ത്തുക. ശീമക്കൊന്നവിത്ത് ഉണക്കിപ്പൊടിച്ച് ശര്‍ക്കരയും ചേര്‍ത്ത് നെല്‍പാടത്തുവിതറുക. ജൈവ നിയന്ത്രണം വേണമെങ്കില്‍ പൊഴിഞ്ഞു കിടക്കുന്ന ചക്കപ്പഴവും ആഞ്ഞിലിച്ചക്കയും പൈനാപ്പിളുമൊക്കെ വിതറിക്കൊടുക്കുക. എങ്കില്‍ എലികളുടെ ശ്രദ്ധതിരിക്കാനാവും. ഇഞ്ചിയുടെ തടത്തില്‍ വാഴയിലയും ആര്യവേപ്പിലയും ചേര്‍ത്തുപുതയിട്ടാല്‍ ഇഞ്ചിയുടെ ഭൂകാണ്ഡത്തിന് നല്ല വലുപ്പം കിട്ടുമെന്നാണ് ചില കര്‍ഷകര്‍ പറയുന്നത്.

ഇനി ഇഞ്ചി ഉണക്കി ചുക്കാക്കിയാല്‍ കേടുകൂടാതെ സൂക്ഷിക്കാനും ഒരുപിടി സസ്യങ്ങള്‍ നമ്മെ സഹായിക്കും. കടലാവണക്കിന്റെ ഇലകള്‍ ഉണക്കിപ്പൊടിച്ച് വിതറിയാല്‍ മതി. ചുക്ക് വച്ചിരിക്കുന്ന ചാക്കില്‍ കരിനെച്ചിയിലയോ വയമ്പോ ചേര്‍ത്തുവച്ചാലും ശത്രുകീടങ്ങളെ അകറ്റി നിര്‍ത്താം. പയര്‍വിത്തുകള്‍ കേടുകൂടാതെ സൂക്ഷിക്കാനും കടലാവണക്കിന്‍ കുരുപൊട്ടിച്ച് വിതറിയാല്‍ മതി. പയര്‍ഭരണിയില്‍ വെളുത്തുള്ളി അല്ലികള്‍ ഇട്ടുവയ്‌ക്കുന്നതും നന്ന്. മുരിങ്ങയുടെ ചുവട്ടില്‍ കായം കലക്കിയ വെള്ളം ഒഴിക്കുന്നത് കായ്‌പിടുത്തത്തിന് സഹായിക്കും. വെണ്ടയ്‌ക്കക്കൊപ്പം ബന്തിച്ചെടികള്‍ നട്ടാല്‍ കീടങ്ങളെ നിയന്ത്രിക്കാം. വെളുത്തുള്ളി ചതച്ച് വെള്ളത്തില്‍ കലക്കി വൈകുന്നേരം ചുവട്ടിലൊഴിക്കുന്നത് പാവലിലെ വെള്ളീച്ചയെ നിയന്ത്രിക്കാനും ഉപകാരപ്പെടും. കായം, വെളുത്തുള്ളി, കാന്താരി മുളക് എന്നിവ തുല്യ അളവിലെടുത്ത് അരച്ചു വെള്ളത്തില്‍ കലക്കി അരിച്ചു പച്ചക്കറികളില്‍ തളിക്കുക. പൊതുകീടങ്ങളെ ഓടിക്കാം.

ഇനി കുറെ കൃഷി ഒറ്റമൂലികള്‍ കൂടി. തൊടിയില്‍ മുരിങ്ങ നട്ടുവളര്‍ത്തിയാല്‍ പാമ്പുശല്യം കുറയും. വെറ്റിലക്കൊടിക്ക് വളമായി തുളസിയിലയിട്ടാല്‍ വെറ്റിലയ്‌ക്കും അല്‍പം തുളസിമണം കിട്ടും. കൊതുകിനെ ഓടിക്കാന്‍ പാണല്‍ ഇല പുകയ്‌ക്കുക. ചെടികള്‍ നടുമ്പോള്‍ ചുറ്റും മണല്‍ വിരിച്ചാല്‍ ചിതലരിക്കില്ല. മഞ്ഞള്‍പ്പൊടി വിതറി ഉറുമ്പിനെ ഓടിക്കുക. വാഴക്കുലയില്‍ കഞ്ഞിവെള്ളം ഒഴിച്ചുകൊടുത്താല്‍ കായ് വലുപ്പം കൂടും.

(തുടരും)

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.