മേപ്പയൂര്‍: ജൈവ വൈവിദ്ധ്യത്തിന്റെ കലവറയും പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയായി ജൈവവൈവിദ്ധ്യ രജിസ്റ്ററില്‍രേഖപ്പെടുത്തുകയും ചെയ്ത പുറക്കാമലയില്‍ ഖനനാനുമതി നല്‍കരുതെന്ന് പുറക്കാമല സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു.
പുറക്കാമലയില്‍ ഖനനം പാടില്ലെന്ന് ഒന്നാം വാര്‍ഡ് ഗ്രാമ സഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയതാണ്. സ്ത്രീകളും കുട്ടികളും അടക്കം പ്രദേശവാസികള്‍ ഒറ്റക്കെട്ടായി അണിനിരന്ന പ്രക്ഷോഭത്തിന്റെയും നിയമ പോരാട്ടത്തിന്റെയും പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഖനനം വീണ്ടുമാരംഭിക്കാനുള്ള ശ്രമം ബഹുജനങ്ങളെ അണിനിരത്തി തടയുമെന്നും പുറക്കാമല സംരക്ഷണ സമിതി അറിയിച്ചു. യോഗത്തില്‍ എം.എം. പ്രജീഷ് അദ്ധ്യക്ഷത വഹിച്ചു. പി. മൊയ്തി, വി.പി. മോഹനന്‍, പി. അസയിനാര്‍, ഒ. ശങ്കരന്‍, കെ. സിറാജ് എന്നിവര്‍ സംസാരിച്ചു.
















