Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരളത്തിന് കൈനിറയെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 09:53 pm IST
inVicharam

കേരളം രൂപീകൃതമായശേഷം സംസ്ഥാനത്തിന് വിവിധ കേന്ദ്രസര്‍ക്കാരുകളില്‍നിന്ന് അവഗണന മാത്രമേ ലഭിച്ചിരുന്നുള്ളൂ. എല്ലാ ബജറ്റുകളും കേരളീയര്‍ പ്രതീക്ഷയോടെ കാത്തിരിക്കും. പ്രത്യേകിച്ച് റെയില്‍വേ ബജറ്റ്. പക്ഷേ കേരളം ആവശ്യപ്പെട്ടത് തമിഴ്‌നാടിന് നല്‍കുന്ന നയമാണ് ഈ സര്‍ക്കാരുകളൊക്കെ സ്വീകരിച്ചിരുന്നത്. ഇതിന് വിപരീതമായി സമ്മാനപ്പെരുമഴയാണ് കേരളത്തിനായി നരേന്ദ്രമോദി സര്‍ക്കാര്‍ ചൊരിയുന്നത്.

കേരളത്തിന്റെ സമഗ്രവികസനത്തിന് ഉതകുന്ന വിവിധപദ്ധതികള്‍ മോദി സര്‍ക്കാര്‍ ഇതിനകംതന്നെ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും സ്വാഗതാര്‍ഹം കേരളത്തിന്റെ ‘ലക്ഷം വീട് പദ്ധതി’യെ കേന്ദ്രസര്‍ക്കാരിന്റെ ‘എല്ലാവര്‍ക്കും ഭവനം പദ്ധതി’യില്‍ ഉള്‍പ്പെടുത്തിയതാണ്. ഒരു ലക്ഷത്തോളം വീടുകളുടെ നിര്‍മാണ-അറ്റകുറ്റപ്പണികള്‍ക്കുള്ള അനുമതിയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. വായ്‌പാ പലിശ നിരക്കില്‍ 6.5 ശതമാനം കേന്ദ്രസര്‍ക്കാര്‍ നല്‍കുകയും ചെയ്യും. എല്ലാ റെയില്‍ ബജറ്റിലും കേരളം അവഗണിക്കപ്പെടുകയാണ് പതിവ്.

കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍, ഷൊര്‍ണൂര്‍ വഴി ട്രെയിനുകള്‍, പാലക്കാട്ടെ കോച്ച് ഫാക്ടറി മുതലായ നിരവധി ആവശ്യങ്ങള്‍ സംസ്ഥാനം കാലാകാലങ്ങളില്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് സബര്‍ബന്‍ റെയില്‍ കമ്പനി സ്ഥാപിക്കാനുള്ള അനുമതിയും നല്‍കിയതായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെയാണ് കേന്ദ്രം അറിയിച്ചത്. ധാരാളം ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തുനിന്നും പല സ്ഥലത്തേക്കും പോകുന്ന കേരളത്തിന് ഇതൊരു അനുഗ്രഹമാണ്. സബര്‍ബന്‍ റെയില്‍ വികസനത്തിനുവേണ്ടി കമ്പനി രൂപീകരിക്കാന്‍ ധാരണാപത്രം ഒപ്പുവെയ്‌ക്കാനും തീരുമാനമായിട്ടുണ്ട്. കമ്പനിയില്‍ 50 ശതമാനം വീതം ഓഹരി കേരളത്തിനും റെയില്‍വേക്കും ലഭിക്കും. എല്ലാവിധ സാങ്കേതിക നിര്‍മാണ സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്.

ശബരി റെയില്‍വേ വേണമെന്ന ആവശ്യത്തിന് വളരെക്കാലത്തെ പഴക്കമുണ്ട്. മണ്ഡലക്കാലത്ത് ശബരിമലയിലേക്കൊഴുകുന്ന തീര്‍ത്ഥാടക പ്രവാഹം അനുഭവിക്കേണ്ടിവരുന്ന യാതനകള്‍ക്ക് ഇതൊരു പരിഹാരമാകും. അടുത്ത ബജറ്റില്‍ ശബരിറെയിലിനു കൂടുതല്‍ തുകയും ലഭ്യമാകും. കേരളത്തിന് ഒരു സ്മാര്‍ട്ട്‌സിറ്റികൂടി പരിഗണനയിലുണ്ടെന്ന് കേന്ദ്രം അറിയിച്ചു. നഗരവികസനത്തിന് 580 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ഏറ്റവും സ്വാഗതാര്‍ഹം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം കേരളത്തിനെ സഹായിക്കാന്‍ സൗമനസ്യം പ്രകടിപ്പിച്ചു എന്നതാണ്. കേരളം സ്വന്തം നദിയില്‍ പണിത മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം കൊണ്ടുപോകുന്നതും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതും തമിഴ്‌നാടാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള അണക്കെട്ട് വെള്ളത്തിന്റെ അളവ് 142 അടിയായാല്‍ തകര്‍ന്നേക്കാമെന്ന ഭീതി നിലനില്‍ക്കെ തമിഴ്‌നാട് ഷട്ടറുകള്‍ തുറക്കാന്‍ വിസമ്മതിക്കുകയും മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുകയും ചെയ്യുന്നത് തീരദേശവാസികള്‍ക്ക് ഭീഷണിയാണ്. പക്ഷെ കേരളത്തിന്റെ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള നീക്കത്തെ തമിഴ്‌നാട് പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് മുന്‍പ് പലതവണ കേരളസംഘം സമീപിച്ചെങ്കിലും മുന്‍ കേന്ദ്രസര്‍ക്കാരുകള്‍ തമിഴ്‌നാടിന്റെ പക്ഷംചേര്‍ന്ന് അനുമതി നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ ഈ വിഷയം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി നയിച്ച സംഘത്തെ കേന്ദ്രം അറിയിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ സുരക്ഷയാണ് വിഷയം എന്നത് പ്രധാനമന്ത്രിയെ ധരിപ്പിക്കുന്നതില്‍ കേരളം വിജയിച്ചു എന്നുവേണം കരുതാന്‍.

അമൃത നഗരം പദ്ധതിയില്‍ ഏഴുനഗരങ്ങള്‍ക്ക് പുറമെ കണ്ണൂര്‍, ഗുരുവായൂര്‍ നഗരങ്ങളെക്കൂടി ഉള്‍പ്പെടുത്തിയതും സ്വാഗതാര്‍ഹമാണ്. ആഗോള തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഗുരുവായൂരിന് ഇത് ആവശ്യമാണ്. കേരളത്തില്‍ വികസനത്തിനുള്ള പ്രത്യേകിച്ച് റോഡ് വികസനം, പ്രധാന തടസ്സം മലയാളിയുടെ ഭൂമിവിട്ടുനല്‍കാനുള്ള വൈമുഖ്യമാണ്. ഫാക്ടിന്റെ രക്ഷാ പാക്കേജ് തുക നല്‍കുന്ന കാര്യത്തിലും ഭൂമി തന്നെയാണ് പ്രതിബന്ധം. ഇതില്‍ തീരുമാനം അറിയിച്ചാല്‍ ഫാക്ടിന് 1000 കോടി രൂപ നല്‍കാന്‍ കേന്ദ്രം തയ്യാറായിരിക്കുകയാണ്.

കേരളത്തിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയിലെ ക്വാട്ട കൂട്ടാമെന്നും കേന്ദ്രം വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും സ്വാഗതാര്‍ഹമായ പ്രഖ്യാപനം രക്ഷിതാക്കളില്ലാതെ അനാഥാലയങ്ങളിലും മറ്റും താമസിക്കുന്ന 60,000 ഓളം വരുന്ന കുട്ടികള്‍ക്ക് സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ അംഗത്വം നല്‍കാനുള്ള തീരുമാനമാണ്. സൗജന്യമായി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ജനറിക് മരുന്ന് വിലയില്‍ 30 ശതമാനം കേന്ദ്രം നല്‍കും. റബര്‍ കര്‍ഷക പ്രശ്‌നത്തിന്റെ പരിഹാരവും പരിഗണനയിലാണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ ഭൂകമ്പം എന്ന് പ്രചരിപ്പിച്ചിരുന്ന ദുഷ്ട ശക്തികള്‍ക്ക് കിട്ടുന്ന പ്രഹരമാണിത്. കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തിന് കോണ്‍ഗ്രസ് നയിച്ച മന്‍മോഹന്‍ കേന്ദ്രമന്ത്രിസഭകള്‍ അര്‍ഹമായ പരിഗണന നല്‍കിയില്ല എന്നുള്ളത് സുവിദിതമാണ്. മുല്ലപ്പെരിയാറില്‍ കോണ്‍ഗ്രസ് നയിച്ച കേന്ദ്രം തമിഴ്‌നാടിനാണ് പരിഗണന നല്‍കിയത്. ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരാണ് കേരളത്തിന്റെ ആവശ്യങ്ങള്‍ കേള്‍ക്കാനും അനുകൂലമായി പ്രതികരിക്കാനും തയ്യാറായിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.