ഋഗ്വേദികളില് അഗ്രഗണ്യനായ ഒരുമുനിയാണ് ഗാര്ഗ്യന്. അതിയായ ദാരിദ്ര്യംകൊണ്ട് വലഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. കുട്ടികള്‍ ഏറെയുണ്ടായിരുന്നു അതിനാല്‍ത്തന്നെ പട്ടിണി കൂടപ്പിറപ്പായിരുന്നു. കൃഷിചെയ്തും മറ്റുമാണ് ജീവിതം മുന്നോട്ടുകൊണ്ടു പോയിരുന്നത്.
ഒരുനാള്‍ ആരോപറഞ്ഞ് കേട്ട അറിവുമായി ശ്രീരാമന്റെ രാജധാനിയായ അയോദ്ധ്യയില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം വനവാസത്തിനായി പുറപ്പെടുന്നു. അതിന്നാല്‍ ധാരാളം ദാനം ചെയ്യുന്നുണ്ട് എന്നറിഞ്ഞ് ദാനം എന്തെങ്കിലും കിട്ടിയാലായി എന്നുവച്ച് എത്തിയതായിരുന്നു ആമുനിവര്യന്. ശ്രീരാമന് അദ്ദേഹത്തിനെ അകലേയ്ക്ക് ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു ”ദാകണ്ടോ കുറെ പശുക്കള്‍ മേയുന്നത.
അവിടേയ്ക്ക് ഒരു വടി വലിച്ചെറിയൂ” ഉടനെത്തന്നെ ആ മുനി കയ്യില്‍ കിട്ടിയ വടിയെടുത്ത് പറഞ്ഞ പ്രകാരം എറിഞ്ഞു. ആവടിചെന്നെത്തിയ സ്ഥലത്തിനിപ്പുറമുള്ള പശുക്കളെ മുഴുവന്‍ ശ്രീരാമന് അദ്ദേഹത്തിന് ദാനം ചെയ്തു. അതോടെ അദ്ദേഹത്തിന്റെ ദാരിദ്ര്യവും അസ്തമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: