കുട്ടികള്‍ ശേഖരിച്ച അരി സേവാ പ്രമുഖ് അനില്‍കുമാര്‍ ഏറ്റു വാങ്ങുന്നു
വെഞ്ഞാറമൂട്: സേവാഭാരതിക്ക് പിരപ്പന്‍കോട് എല്‍പിഎസിലെ കുരുന്നുകളുടെ വക കൈത്താങ്ങ്. ദിവസവും കുട്ടികള്‍ വീട്ടില്‍ നിന്ന് ഒരുപിടി അരിവീതം ശേഖരിച്ചാണ് സേവാഭാരതിക്ക് കൈമാറിയത്. രാവിലെ സ്‌കൂള്‍ അസംബ്ലിയില്‍ ചേര്‍ന്നയോഗത്തില്‍ എച്ച്എം ലൈല, അധ്യാപകരായ ദീപ, ജ്യോതി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ശേഖരിച്ച അരി കുട്ടികള്‍ കൈമാറി. താലൂക്ക് സേവാപ്രമുഖ് അനില്‍ കുമാര്‍ ഏറ്റുവാങ്ങി. പിടിഎ അംഗങ്ങളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
















