ഭഗവത്ഗീത ലോകത്തിലെ ഒരേ ഒരു മഹാകാവ്യമാണ്. വലുപ്പംകൊണ്ടല്ല ഗീത മഹത്തായത് അതിലെ പ്രതിപാദ്യ വിഷയങ്ങളുടെ ഗൗരവം കൊണ്ടാണ്. അതുകൊണ്ടുതന്നെ പണ്ഡിതന്മാരും ദാര്ശനികന്മാരും ഭാരതീയരും അഭാരതീയരും രാഷ്്ട്രീയ പ്രവര്ത്തകന്മാരും സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളും ഒരു പോലെ ആദരിയ്ക്കുകയും അംഗീകരിയ്ക്കുകയും ചെയ്യുന്ന ഒരു വിശിഷ്ഠ ഗ്രന്ഥമത്രേ ഭഗവത്ഗീത. ഭാരതത്തില്‍ വച്ചാണ്-കുരുക്ഷേത്രത്തില്‍ വച്ചാണ്- ഗീത ഉപദേശിക്കപ്പെട്ടത്. അതുകൊണ്ടാണ് ഗീത ഭാരതത്തിന്റെ ദേശീയ ഗ്രന്ഥമായി അംഗീകരിയ്ക്കണമെന്ന് പറയപ്പടുന്നത്.
അതുപോലെ ഏതെങ്കിലും ഒരു വ്യക്തിയേയോ രാജ്യത്തേയോ ഉദ്ദേശിച്ചല്ല ഭഗവാന് അര്ജുനന് ഗീത ഉപദേശിച്ചത്. ഈ ഭൂമിയില്‍ ജനിച്ച എല്ലാവര്ക്കും വേണ്ടിയാണ്. ഗീതാമാഹാത്മ്യത്തില്‍ പറയുന്നത് നോക്കുക
സാരഥ്യമര്ജുനസ്യാദൗ
കുര്‍വ്വന്‍ ഗീതാമൃതം ദദൗ
ലോകത്രയോപകാരായ
തസ്മൈ കൃഷ്ണാത്മനേനമഃ
(അര്‍ജുനന്റെ തേരാളിയായി നിന്ന്കൊണ്ട് മൂന്നുലോകത്തിലെ ജീവികള്‍ക്കും ഉപകരിയ്ക്കാന് വേണ്ടി ഗീതയാകുന്ന അമൃത് നല്കിയ ശ്രീകൃഷ്ണ പരമാത്മവിന് നമസ്ക്കാരം)
ഭഗവാന്ശ്രീകൃഷ്ണന് ഗീതയില്‍ ഇങ്ങനെ തുറന്നു പറഞ്ഞിട്ടുണ്ട്.
അപിചേല് സുദുരാചാരോ
ഭജതേമാമനന്യഭാക്
സാധുരേവ സമന്തവ്യഃ
സമ്യഗ്വ്യവസിതോഹിസഃ
(ഗീ.9.30)
മാംഹി പാര്‍ത്ഥവ്യപാശ്രിത്യ
യേപിസ്യൂഃ പാപയോനയഃ
സ്ത്രിയോ വൈശ്യാഃ തഥാശൂദ്രാഃ
തേപിയാന്തിപരാംഗതിം
(ഗീ.9.32)
ഈ ഭൗതികലോകത്തിലെ മനുഷ്യര്‍ വിവിധതരത്തിലും വിവിധതലത്തിലും ജീവിയ്ക്കുന്നു. ഉന്നത കുലത്തില്‍ ജനിച്ചവരുണ്ട്. താഴ്ന്ന കുലത്തില്‍ ജനിച്ചവരുണ്ട്. വിവിധ രാഷ്ട്രങ്ങളില്‍ ജീവിയ്ക്കുന്നവരുണ്ട്. പരിഷ്കൃതരും അപരിഷ്കൃതരുമുണ്ട്. ദുരാചാരികളും സദാചാരികളുമുണ്ട്. ഭഗവാന് നിവേദിച്ച പ്രസാദം മാത്രം ഭക്ഷിയ്ക്കുന്നവരുണ്ട്.
പട്ടിയെ വേവിയ്ക്കാതെ തിന്നുന്നവരുണ്ട്. ഇവരൊന്നും എന്നെ സ്നേഹ പൂര്‍വ്വം സേവിയ്ക്കുക എന്ന ഭക്തിമാര്‍ഗ്ഗത്തില്‍ പ്രവേശിയ്ക്കുന്നതിന് തടയപ്പെടുന്നില്ല. എന്നെ ഭജിയ്ക്കാന്‍ തീരുമാനിച്ച് തുടങ്ങിയതിനുശേഷം ലേശം പോലും പിന്മാറാതിരുന്നിട്ടും നിര്‍ഭാഗ്യവശാല്‍ എന്തെങ്കിലും പിഴവുപറ്റിയാല്പോലും ആ വ്യക്തിയെ സജ്ജനമായ്ത്തന്നെ കരുതണമെന്ന് ഭഗവാന് നമ്മോടുപറയുന്നു. ഉടന്‍തന്നെ തെറ്റുതിരുത്തി മുന്നേറ്റം തുടരുകയാണ്. അവര്ചെയ്യുക. അവര്‍ക്കെല്ലാം എന്റെ ലോകത്തിലേയ്ക്കു വരികയും ചെയ്യാം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: