അടിമാലി: നാര്‍ക്കോട്ടിക് സെല്‍ ഓഫീസില്‍ അതിക്രമിച്ച് കയറിയ യുവാവ് ഓഫീസിലെ ഫര്‍ണീച്ചറുകള്‍ നശിപ്പിക്കുകയും തടയാന്‍ ശ്രമിച്ച നാര്‍ക്കോട്ടിക് സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ യൂണിഫോം വലിച്ച് കീറുകയും ചെയ്തു. ഓഫീസില്‍ അതിക്രമം നടക്കുന്നുവെന്നറിഞ്ഞ് സ്ഥലത്തെത്തിയ അടിമാലി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. അടിമാലി രാജീവ്ഗാന്ധി കോളനിയില്‍ നസീര്‍ എന്ന ആളാണ് അറസ്റ്റിലായത്. ഇയാള്‍ നിരവധികേസിലെ പ്രതിയും മയക്കുമരുന്നിന് അടിമയുമാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: