കോഴിക്കോട്: സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ എറണാകുളം ജില്ലയിലെ രണ്ട് സ്കൂളുകള്‍ തമ്മിലുള്ള കുടിപ്പക പ്രസിദ്ധമാണ്. ഇത്തവണയും ഈ രണ്ട് സ്കൂളുകള്‍ തമ്മിലായിരിക്കും പോരാട്ടമെന്ന് എല്ലാവരും ആദ്യം തന്നെ വിധിയെഴുത്തും നടത്തി. എന്നാല്‍ വിധിവൈപരീത്യമോ വിരോധാഭാസമോ എന്നു പറയട്ടെ എറണാകുളം ജില്ലയിലെ കോതമംഗലത്തെ ഒരു സ്കൂള്‍ ഇത്തവണ ചിത്രത്തിലേ ഇല്ലായിരുന്നു. സെന്റ് ജോര്‍ജ് എച്ച്എസ്എസിനാണ് ഈ ദുര്യോഗം വന്നുപെട്ടത്. അവരെ മലര്‍ത്തിയടിച്ച് ചാമ്പ്യന്‍ സ്കൂള്‍ പട്ടം നേടിയത് അയല്‍വാസികളായ മാര്‍ബേസില്‍ എച്ച്എസ്എസും. അതിന് സ്കൂൡലെ ടീച്ചറായ ഷില്‍ബി ടീച്ചറോട് പ്രത്യേകം നന്ദിപറയണം.
ട്രാക്കിലും ഫീല്‍ഡിലും ജമ്പിങ്ങ് പിറ്റിലും ഒരുപോലെ മിന്നിത്തിളങ്ങിയാണ് ഷില്‍ബി ടീച്ചറുടെ പരിശീലനത്തില്‍ ഇറങ്ങിയ മാര്‍ബേസില്‍ കുട്ടികള്‍ ഇത്തവണ വെന്നിക്കൊടി പാറിച്ചത്. 2012-ല്‍ തിരുവനന്തപുരത്ത് വച്ച് നഷ്ടമായ കിരീടമാണ് ഇത്തവണ മാര്‍ബേസില്‍ തിരിച്ചുപിടിച്ചത്. അതിന് അകമ്പടി സേവിച്ചത് 9 സ്വര്‍ണ്ണവും 13 വെള്ളിയം 7 വെങ്കലവുമടക്കം നേടിയ 91 പോയിന്റും. മാര്‍ബേസിലിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയത് പാലക്കാടന്‍ കാറ്റിന്റെ കരുത്തുമായെത്തിയ പറളി സ്കൂളും.അതും സെന്റ് ജോര്‍ജിനെ തീര്‍ത്തും ചിത്രത്തില്ലാതാക്കിയായിരുന്നു മാര്ബേസലിന്റെയും പറളിയുടെയും കല്ലടിയുടെയും ഉഷ സ്കൂളിന്റെയും കുതിപ്പ്.
നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം സെന്റ് ജോര്‍ജിന്റെ പതനമാണ് അതിദയനീയം. കഴിഞ്ഞ വര്‍ഷം പത്ത് സ്വര്‍ണ്ണം നേടിയിരുന്ന സെന്റ് ജോര്‍ജിന് ഇത്തവണ സ്വന്തമാക്കാന്‍ കഴിഞ്ഞത് വെറും രണ്ടെണ്ണം മാത്രം. എനഎന്നാല്‍ ഇത്തവണ സെന്റ് ജോര്‍ജ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല എന്നതാണ് ഇത്തവണത്തെ സ്കൂള്‍ മീറ്റില്‍ കാണാന്‍ കഴിഞ്ഞത്.
















