കടുത്തുരുത്തി: തളിയില്‍ മഹാദേവക്ഷേത്രത്തിലെ സ്വര്‍ണ്ണകൊടിമര പ്രതിഷ്ഠയോടനുബന്ധിച്ച് നടത്തിയ ദേവപ്രശ്‌നത്തില്‍ നിരവധി കാര്യങ്ങള്‍ തെളിഞ്ഞു. തളിയില്‍ മഹാദേവക്ഷേത്രത്തില്‍ മഹാദേവനോടൊപ്പം പ്രതിഷ്ഠിച്ചിരുന്ന പാര്‍വ്വതി ദേവിയെ ശ്രീകോവിലിന് പുറത്ത് പ്രതിഷ്ഠിക്കുവാനും ക്ഷേത്രത്തിനുള്ളില്‍ ചന്ദനവും ഭസ്മവും മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും നിര്‍ദ്ദേശമുണ്ടായി. കടുത്തുരുത്തി ചുറ്റുമതിലിനുള്ളില്‍ യക്ഷിയുടെയും ദേവിയുടെയും പ്രതിഷ്ഠ പ്രത്യേകം വേണമെന്നും ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ ചാക്യാര്‍കൂത്ത് നടത്തിയിരുന്നുവെന്നും ഇത് തുടര്‍ന്നും ക്ഷേത്രോത്സവ സമയത്ത് നടത്തണമെന്നും വടയാര്‍ ഇങ്കാവ് ദേവീക്ഷേത്രത്തിലെത്തി ഇറക്കി എഴുന്നള്ളിച്ചിരുന്നു. തുടര്‍ന്നും ക്ഷേത്രത്തില്‍ ഇറക്കിഎഴുന്നള്ളത്ത് വേണമെന്നും പ്രശ്‌നവിധിയില്‍ പറയുന്നു. പുതുമന ഹരിദാസന്‍ നമ്പൂതിരി മുഖ്യദൈവജ്ഞനായും ജയരാജ് പണിക്കര്‍, ദേവിദാസ് പണിക്കര്‍ എന്നിവര്‍ വിശകലനം ചെയ്തു. ക്ഷേത്രോപദേശകസമിതി സെക്രട്ടറി ജീവപ്രകാശ്, സ്വര്‍ണ്ണകൊടിമര കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍.ശ്രീകുമാര്‍ തെക്കേടത്ത് തുടങ്ങി നിരവധി പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
















