കുമളി: കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കുമളി പീഡനകേസില്‍ പെണ്‍കുട്ടിയുടെ അനിയത്തിയേയും പ്രതി പീഡിപ്പിച്ചതായി മൊഴി. സംഭവത്തില്‍ കുമളി പോലീസ് ഒന്നാം പ്രതിയായ അണക്കര വടക്കേമുളങ്ങനാല്‍ ഷാര്‍വി(47) യെ പ്രതിചേര്‍ത്ത് കേസെടുത്തു. 14 വയസുള്ള 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. സംഭവത്തില്‍ കുട്ടിയുടെ മാതാവ് രണ്ടാം പ്രതിയാണ്. കുട്ടിയെ 2013 മുതല്‍ ഷാര്‍വി പീഡിപ്പിച്ച് വരുന്നതായി മൊഴിയില്‍ പറയുന്നു. ശനിയാഴ്‌ച്ച രാത്രിയിലാണ് കുമളി സ്വദേശിയായ 16 കാരിയുടെ പരാതിയിന്മേല്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുള്‍പ്പെടെ നാല് പേര്‍ റിമാന്റിലാണ്. പെണ്‍കുട്ടി സണ്‍ഡേ സ്‌കൂള്‍ അധികൃതരോട് പീഡനത്തെകുറിച്ച് പറയുന്നതോടെയാണ് വര്‍ഷങ്ങളായി തുടര്‍ന്ന് വന്ന ലൈംഗിക ദുരുപയോഗം പുറം ലോകമറിയുന്നത്. ഓപ്പറേഷനെ തുടര്‍ന്ന് കുട്ടികളുടെ അമ്മക്ക് പണത്തിനാവശ്യം വന്നതാണ് പീഡനത്തിന് കാരണമായത്. ഭര്‍ത്താവ് കുടുംബം നോക്കാതെ മദ്യപ്പിച്ച് നടക്കുന്നതായും കുട്ടികളുടെ മൊഴിയില്‍ പറയുന്നു. കുമളി ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ആഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിന്റെ അന്വേഷണം നടത്തിയത്.
















