മുംബൈ: പൂനെയും, രാജ്കോട്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ ഫ്രാഞ്ചെസികളാകും. ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും, രാജസ്ഥാന്‍ റോയല്‍സിനെയും രണ്ടുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യപ്പെട്ട ഒഴിവിലേക്കാണ് പുതിയ ടീമുകള്‍ എത്തുന്നത്.
ദല്‍ഹിയില്‍ നടന്ന ബിസിസിഐ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടന്നത്. സഞ്ജീവ് ഗോയങ്കയാണ് പൂനെ ടീമിനെ വാങ്ങിയത്. ഇന്‍ടെക്സ് ഗ്രൂപ്പാണ് രാജ്കോട്ട് ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്. ഏതാണ്ട് 16 കോടിക്കാണ് ഗോയങ്ക പൂനയെ വാങ്ങിയത്. പത്ത് കോടിയാണ് ഇന്‍ടെക്സ് മുടക്കിയത് എന്നാണ് സൂചന.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈയും, രാജസ്ഥാനും ഐപിഎല്‍ ടൂര്‍ണമെന്റില്‍ നിന്നും രണ്ട് കൊല്ലത്തേക്ക് പുറത്തായത്.
















