ദുഷ്ഹാന്‍ബേ: താജികിസ്ഥാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം ദല്‍ഹിയിലും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ശ്രീനഗര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളിലും പ്രകമ്പനമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താജികിസ്ഥാനിലെ മുര്‍ഗബിലാണ് ഭൂകമ്പത്തിന്റെ ഉറവിടം. ഇവിടെ 109 കിലോമീറ്റര്‍ ചുറ്റളവില്‍ 28.7 കിലോമീറ്റര്‍ ആഴത്തില്‍ ഭൂകമ്പം ബാധിക്കുമെന്നാണ് യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.
ഭൂകമ്പത്തില്‍ ഇതുവരെ അപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക്കിസ്ഥാനടക്കമുള്ള വടക്കന്‍ മേഖലകളില്‍ 300 പേരുടെ മരണത്തിനിടയാക്കിയ വന്‍ ഭൂചലനം നടന്ന് ഒരു മാസം കഴിഞ്ഞാണ് വീണ്ടും ദുരന്തമുണ്ടായത്.
















