കുമളി: അമ്മയുടെ ഒത്താശയോടെ 16 കാരിയെ പീഡിപ്പിച്ച കേസില്‍ 2 പേര് പിടിയില്‍. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും പോലീസ് കസ്റ്റടിയിലാണ്. അണക്കര വടക്കേമുളങ്ങനാല് ഷാര്‍വി(47), ചക്കുപള്ളം അഞ്ചാംമൈല്‍ കാശാന്കാട്ടില് ജോബി (26) എന്നിവരാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി പിടിയിലാകുവാനുണ്ട്. കുമളി സ്വദേശിയായ പെണ്‍കുട്ടി സണ്ഡേസ്കൂള് അധികൃതരോട് പീഡനവിവരം പറയുകയും ഇവര്‍ മുഖാന്തരം ചൈല്ഡ്ലൈന് പരാതി കൊടുക്കുകയുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചാതായി കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. പ്രതികളെ അഞ്ചാംമൈലില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രിയിലാണ് കുമളി ഇന്‍സ്പെക്ടര്‍ ഓഫി പോലീസ് ആഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: