Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കര്‍ഷകരെ പിടിച്ചുനിര്‍ത്താന്‍ പാലിന് വിലവര്‍ദ്ധിപ്പിച്ചേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2015, 11:41 am IST
in Business

കണ്ണൂര്‍: നഷ്ടക്കച്ചവടത്തില്‍ മനംമടുത്ത് ക്ഷീരകര്‍ഷകര്‍ രംഗം വിടാനൊരുങ്ങുമ്പോള്‍ കര്‍ഷകരുടെ പേരില്‍ മില്‍മ പാല്‍വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. ക്ഷീരകര്‍ഷകരെ പിടിച്ചുനിര്‍ത്തുകയാണത്രേ ലക്ഷ്യം. ലിറ്ററിന് അഞ്ചുരൂപയോളം വര്‍ദ്ധിപ്പിക്കാനാണ് മില്‍മയുടെ തീരുമാനം. അടുത്ത ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനമുണ്ടാകും.

ഉത്പാദന ചെലവും വരുമാനക്കുറവുമാണ് കര്‍ഷകരെ ക്ഷീരമേഖല വിടാന്‍ പ്രേരിപ്പിക്കുന്നത്. നഷ്ടത്തിലായതിനാല്‍ നിരവധി കര്‍ഷകര്‍ പശുവളര്‍ത്തല്‍ ഉപേക്ഷിച്ചുകഴിഞ്ഞു. കാലിത്തീറ്റക്ക് മൂന്നു മാസത്തിനിടെ 125 രൂപയോളമാണ് വില വര്‍ദ്ധിച്ചത്. 50 കിലോചാക്കിന് 960 രൂപയാണ് വില. ദിവസം 10 ലിറ്റര്‍ പാല്‍ നല്‍കുന്ന പശുവിന് കുറഞ്ഞത് 5 കിലോ കാലിത്തീറ്റ നല്‍കണം. പിണ്ണാക്കും പച്ചപ്പുല്ലും വേറെയും. 200ഓളം രൂപയുടെ തീറ്റ. ഇതിനുമുറമേയാണ് കര്‍ഷകരുടെ അദ്ധ്വാനം. കര്‍ഷകന് ലഭിക്കുന്നതാകട്ടെ 250 രൂപ വരെ. ഒരുലിറ്റര്‍ പാലിന് ക്ഷീരസംഘങ്ങളില്‍ നിന്നും ലഭിക്കുന്നത് 25 രൂപയാണ്. മില്‍മയും പാല്‍ ശേഖരണ സംഘങ്ങളും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത് ലിറ്ററിന് 36 രൂപയും. ക്ഷീരസംഘങ്ങള്‍ക്ക് മില്‍മ നല്‍കുന്ന തുക ലിറ്ററിന് 31 രൂപയാണ്. കര്‍ഷകര്‍ക്ക് ക്ഷീരസംഘങ്ങള്‍ നല്‍കുന്നത് ഗുണനിലവാരം അനുസരിച്ച് 30 രൂപയില്‍ താഴെമാത്രം.

മില്‍മ പാലിന് അവസാനമായി വിലവര്‍ദ്ധിപ്പിച്ചത് 2014 ജൂലൈ 14ന് ആണ്. 3 രൂപയായിരുന്നു അന്ന് വര്‍ദ്ധിപ്പിച്ചത്. ഇതില്‍ 2.40 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മ പറഞ്ഞത്. പാല്‍ ലിറ്ററിന് 2.40 രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കാനായി മില്‍മ ക്ഷീരസംഘങ്ങള്‍ക്ക് നല്‍കുന്നുണ്ടെങ്കിലും ആനുപാതികമായി ക്ഷീരസംഘങ്ങള്‍ കര്‍ഷകര്‍ക്ക് വര്‍ദ്ധിച്ച വില നല്‍കുന്നില്ല. ഒരു രൂപയോളമാണ് കര്‍ഷകര്‍ക്ക് വര്‍ദ്ധന ഉണ്ടായതെന്ന് കര്‍ഷകര്‍ പറയുന്നു. ഓരോ ക്ഷീരസംഘങ്ങളിലും പാല്‍ അളക്കുന്ന ഒന്നോ രണ്ടോ പേര്‍ക്ക് പേരിന്മാത്രം വര്‍ദ്ധിച്ച വില നല്‍കുകയും മറ്റുള്ളവര്‍ക്ക് പാലിന് ഗുണനിലവാരം കുറവാണെന്ന് കാണിച്ച് വിലകുറക്കുകയുമാണ്.

ഗുണനിലവാരമില്ലെന്ന് പറഞ്ഞ് വിലകുറക്കുന്ന പാലിനും 31 രൂപതന്നെ. ഇങ്ങനെ ക്ഷീരസംഘങ്ങള്‍ ക്ഷീരകര്‍ഷകരെ പറ്റിച്ച് തടിച്ചുകൊഴുക്കുമ്പോള്‍ മില്‍മ തടിച്ചുകൊഴുക്കുന്നത് കര്‍ഷകര്‍ക്കൊപ്പം ഉപഭോക്താക്കളെ കൂടി പറ്റിച്ചുകൊണ്ടാണ്. ഒരു ലിറ്റര്‍ പാലിന് 5 രൂപയാണ് മില്‍മക്ക് ലഭിക്കുന്നത്. പാല്‍ സര്‍വ്വ ഗുണങ്ങളും ഉറ്റിയെടുത്ത ശേഷമാണ് പായ്‌ക്കറ്റുകളില്‍ വിപണിയില്‍ എത്തിക്കുന്നത്. പാലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന വസ്തുക്കള്‍ വിവിധ ഉല്‍പ്പന്നങ്ങളാക്കി മില്‍മ വിപണിയില്‍ എത്തിക്കുമ്പോള്‍ കിട്ടുന്ന ലാഭം വേറെ. ഈ രീതിയില്‍ കിട്ടുന്ന ലാഭത്തിന്റെ തുച്ഛമായ ശതമാനം വേനല്‍ക്കാല ബോണസായും കാലിത്തീറ്റ സബ്‌സിഡിയായും നല്‍കി കര്‍ഷകരെ വരുതിയിലാക്കുകയാണ് മില്‍മയും. 2014 ജൂലൈയില്‍ വിലവര്‍ദ്ധിപ്പിച്ചപ്പോള്‍ 17.50 രൂപയായിരുന്ന ജേഴ്‌സി മില്‍ക്കിന്റെ അരലിറ്റര്‍ പായ്‌ക്കറ്റിന് 19 രൂപയാക്കി. റിച്ച്മില്‍ക്ക് എന്ന പേരില്‍ 20 രൂപക്ക് വിപണിയില്‍ ലഭിച്ചിരുന്ന പാലിന് 21.50ഉം ആക്കി ഉയര്‍ത്തി. ഇതിനും മുന്‍പ് മില്‍മ പാലിന് വില ഉയര്‍ത്തിയത് 2012 ഒക്‌ടോബറിലായിരുന്നു.

2013-14ല്‍ ദിവസം 9.42 ലക്ഷം ലിറ്റര്‍ പാല്‍ ഉത്പാദിപ്പിച്ചിരുന്നത് 2014-15ല്‍ 9.96 ലക്ഷം ലിറ്ററായി. നിലവില്‍ ഇത് 10.80 ലക്ഷം ലിറ്ററാണ്. ഒരു ദിവസത്തെ സംസ്ഥാനത്തെ പാല്‍ വില്‍പ്പന 12.29 ലക്ഷം ലിറ്ററാണ്. നിലവില്‍ 5 രൂപ വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെങ്കിലും എത്രശതമാനം കര്‍ഷകര്‍ക്ക് കിട്ടുമെന്ന് കണ്ടറിയേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

India

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

Kerala

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

India

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

Kerala

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

പുതിയ വാര്‍ത്തകള്‍

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.