ന്യൂദല്‍ഹി: നിര്‍ഭയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പൂര്‍ണസ്വതന്ത്രനാക്കി വിട്ടയക്കില്ല. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയാലും ഒരു വര്‍ഷത്തേക്ക് ഇയാള്‍ നിരീക്ഷണത്തിലായിരിക്കും. പുറത്തു വിട്ടാല്‍ പ്രതിയുടെ ജീവന്‍ അപകടത്തിലാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
ആദ്യത്തെ ഒരു വര്‍ഷത്തേക്ക് ഇയാളെ നിരീക്ഷിക്കാന്‍ എന്‍ജിഒയെ ഏല്‍പ്പിച്ചു. മൂന്ന് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി ഈ മാസം 16ന് ഇയാള്‍ പുറത്തിറങ്ങാനിരിക്കെയാണ് നിര്‍ണായകതീരുമാനം. ശിക്ഷാ കാലാവധി കഴിഞ്ഞാലും പ്രതിയെ നിരീക്ഷണത്തില്‍ വയ്‌ക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ നീതി നടപ്പിലായോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കളും നിയമവ്യവസ്ഥയില്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. 2012ല്‍ തലസ്ഥാനത്ത് ഓടുന്ന ബസിനുള്ളില്‍ 23കാരിയായ പെണ്‍കുട്ടിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ ആറ് പ്രതികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഇയാള്‍. ഡിസംബര്‍ 16ന് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി 13 ദിവസങ്ങള്‍ക്ക് ശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി. സംഭവം നടക്കുമ്ബോള്‍ പതിനേഴര വയസ്സായിരുന്നു ഇയാള്‍ക്ക്.
പ്രതികളില്‍ ഏറ്റവും ക്രൂരമായി പെരുമാറിയത് പ്രായപൂര്‍ത്തിയാകാത്ത ഇയാളായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കിയ ഇയാള്‍ക്ക് മൂന്ന് വര്‍ഷത്തെ ശിക്ഷ മാത്രമാണ് ലഭിച്ചത്. പ്രതികളായ നാല് പേര്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുകയാണ്. ഒരാള്‍ വിചാരണയ്‌ക്കിടെ മരിച്ചു.
















