മുംബൈ: ഐസിസിയുടെ ഈ വര്‍ഷത്തെ ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്ന് ആകെ രണ്ട് പേരാണ് ടീമില്‍ എത്തിയിരിക്കുന്നത്. അശ്വിന് ടെസ്റ്റ് ടീമിലും പേസ് ബൗളര്‍ മുഹമ്മദ് ഷാമി ഏകദിന ടീമിലും ഉള്‍പ്പെട്ടു.
ടെസ്റ്റ് ടീമിനെ ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്കും, ഏകദിന ടീമിനെ ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സും നയിക്കും. ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്മാന് അനില്‍ കുംബ്ലെ അധ്യക്ഷനായ പ്രത്യേക സമിതിയാണ് ടീമുകളെ തെഞ്ഞെടുത്തത്. ടെസ്റ്റ് ടീമില്‍ അശ്വിന് 12-ാമനായാണ് ഇടംപിടിച്ചിരിക്കുന്നത്. അതേസമയം ഏകദിനത്തില്‍ മുഹമ്മദ് ഷാമി ആദ്യ ഇലവനിലും ഇടംനേടി.
ടെസ്റ്റ് ടീമില്‍ ഓസ്ട്രേലിയ, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളില്‍നിന്ന് മൂന്നു പേര് ഇടംനേടി. ഏകദിന പരമ്പരയില്‍ ഇന്ത്യയെ തകര്‍ത്തെറിഞ്ഞ പ്രകടനത്തിനു ചുക്കാന്‍ പിടിച്ച ബംഗ്ലാദേശ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാനും ഇടംപിടിച്ചു. ആദ്യമായാണ് ഒരു ബംഗ്ലാദേശ് താരം ഐസിസി ഏകദിന ടീമില്‍ ഇടംപിടിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ച ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും ഏകദിന ടീമില്‍ ഇടംനേടി.
ടെസ്റ്റ് ടീം: ഡേവിഡ് വാര്‍ണര്‍, അലിസ്റ്റര്‍ കുക്ക് (ക്യാപ്റ്റന്‍), കെയ്ന്‍ വില്ല്യംസണ്, യൂനിസ് ഖാന്, സ്റ്റീവന്‍ സ്മിത്ത്, ജോ റൂട്ട്, സര്‍ഫ്രാസ് അഹമ്മദ് (വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട്ട് ബ്രോഡ്, ട്രെന്റ് ബോള്‍ട്ട്, യാസിര്‍ ഷാ, ജോഷ് ഹെയ്സല്‍വുഡ്, ആര്. അശ്വിന്.
ഏകദിന ടീം: തിലകരത്നെ ദില്ഷന്, ഹാഷിം ആംല, കുമാര്‍ സംഗക്കാര (വിക്കറ്റ് കീപ്പര്‍), എ.ബി. ഡിവില്ലിയേഴ്സ് (ക്യാപ്റ്റന്‍), സ്റ്റീവന്‍ സ്മിത്ത്, റോസ് ടെയ്ലര്, ട്രെന്റ് ബോള്‍ട്ട്, മുഹമ്മദ് ഷാമി, മിച്ചല്‍ സ്റ്റാര്‍ക്ക്, മുസ്താഫിസുര്‍ റഹ്മാന്, ഇമ്രാന് താഹിര്‍, ജോ റൂട്ട്.
















