ഗുവാഹത്തി: നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഇൗസ്റ്റ് യുണൈറ്റഡിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട പൂനെ സിറ്റി എഫ്‌സി സെമി കാണാതെ പുറത്ത്. ഇന്നലെ ഗുവാഹത്തിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന് വേണ്ടി നാലാം മിനിറ്റില്‍ നിക്കോളാസ് വെലസ് ആദ്യ ഗോള്‍ നേടി.
എന്നാല്‍ എട്ടാം മിനിറ്റില്‍ ബെയ്‌ലി ഗോള്‍ മടക്കി. പിന്നീട് 18-ാം മിനിറ്റില്‍ ഡിയോമന്‍സി കമാറയും 43-ാം മിനിറ്റില്‍ ആന്ദ്രെ ബിക്കെയും നോര്‍ത്ത് ഈസ്റ്റിനായി ലക്ഷ്യം കണ്ടപ്പോള്‍ സൂപ്പര്‍താരം അഡ്രിയാന്‍ മുട്ടു 86-ാം മിനിറ്റില്‍ പൂനെയുടെ രണ്ടാം ഗോള്‍ നേടി.
വിജയത്തോടെ 14 കളികളില്‍ നിന്നും 20 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്തേക്കുയര്‍ന്നു. എന്നാല്‍ അവരുടെ സെമി പ്രവേശനം ഇനിയും ഉറപ്പായിട്ടില്ല. അഞ്ചിന് നടക്കുന്ന പൂനെ ചെന്നെയിന്‍ എഫ്‌സി മത്സരത്തിന്റെ ഫലമനുസരിച്ചായിരിക്കും നോര്‍ത്ത് ഈസ്റ്റിന്റെ സാധ്യത. ഈ മത്സരം സമനിലയില്‍ കലാശിച്ചാലും നോര്‍ത്ത് ഈസ്റ്റ് സെമി കാണാതെ പുറത്തുപോകും.
















