കോഴിക്കോട്: കല്‍ബുര്‍ഗി വധത്തില്‍ മൂന്ന് മാസത്തിനുശേഷമാണ് ആര്‍എസ്എസ് അനുശോചിച്ചതെന്ന തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയുമായി മാതൃഭൂമി. ആര്‍എസ്എസിനെതിരെ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന കള്ളപ്രചാരണങ്ങളുടെ തുടര്‍ച്ചയായാണ് മാതൃഭൂമി പത്രത്തില്‍ ബെംഗളൂരുവില്‍ നിന്നുള്ള വാര്‍ത്ത.
ആര്‍എസ്എസിന്റെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ വര്‍ഷത്തില്‍ ഒരു തവണയാണ് ചേരുക. ഈ വാര്‍ഷിക യോഗത്തില്‍ ആ വര്‍ഷമുണ്ടായ രാജ്യത്തെ പ്രധാന വ്യക്തികളുടെ വിയോഗത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്യും. ഈ വര്‍ഷത്തെ യോഗം ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നുവരെ റാഞ്ചിയിലാണ് നടന്നത്.
ആദ്യദിവസംതന്നെ ശ്രദ്ധാഞ്ജലി പ്രമേയം അവതരിപ്പിച്ച് അംഗീകരിച്ചു. മുന്‍ രാഷ്‌ട്രതി എപിജെ അബ്ദുള്‍ കലാം, സ്വാമി ദയാനന്ദ സരസ്വതി, ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകനായ എന്‍. കൃഷ്ണപ്പ തുടങ്ങിയ നിരവധി പ്രമുഖര്‍ക്കും നേപ്പാളില്‍ ഭൂകമ്പത്തില്‍ മരണമടഞ്ഞവര്‍ക്കും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചിരുന്നു. സ്വാഭാവികമായും സാഹിത്യകാരന്‍ എം.എം. കല്‍ബുര്‍ഗിയുടെ പേരും അതിലുള്‍പ്പെട്ടിരുന്നു. പ്രമേയം അവതരിപ്പിച്ച് അംഗീകരിക്കുകയും അത് അന്നുതന്നെ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.
ആര്‍എസ്എസിന്റെ രീതിയനുസരിച്ച് അനുശോചന പ്രമേയംബന്ധപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന പതിവുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസിന്റെ കര്‍ണ്ണാടക ഉത്തര പ്രാന്തസഹകാര്യവാഹ് ശ്രീധര്‍ നടിഗറിന്റെ നേതൃത്വത്തില്‍ കല്‍ബുര്‍ഗിയുടെ വീട്ടില്‍ എത്തിച്ചത്. കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവിക്കാണ് കത്തു നല്‍കിയത്. ഇതിനെയാണ് മൂന്നുമാസത്തിനുശേഷം ആര്‍എസ്എസിന്റെ അനുശോചന സന്ദേശം എന്ന നിലക്ക് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചത്.
ആഗസ്റ്റ് 30 നാണ് കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്.സപ്തംബര്‍ രണ്ടിന് തന്നെ ഈ കൊലപാതകത്തെ അപലപിച്ചും എഴുത്തുകാരന്റെ വിയോഗത്തില്‍ അനുശോചിച്ചും ആര്‍എസ്എസിന്റെ കര്‍ണാടക ഉത്ത പ്രാന്തകാര്യവാഹ് അരവിന്ദവാസ് ദേശ് പാണ്ഡെ പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. പ്രമുഖ ദേശീയ പത്രങ്ങളിലെല്ലാം വാര്‍ത്ത വരുകയും ചെയ്തിരുന്നു.
ഈ വസ്തുതകളെല്ലാം മറച്ചുവെച്ചുകൊണ്ടാണ് ആര്‍എസ്എസിനെതിരെ കള്ളവര്‍ത്തകള്‍ നല്‍കുന്നതിന്റെ തുടര്‍ച്ചയായി ഇന്നലത്തെ പത്രത്തില്‍ വാര്‍ത്ത നല്‍കിയത്. വാര്‍ത്തകളിലൂടെയും എഡിറ്റോറിയല്‍ പേജിലെ ലേഖനങ്ങളിലൂടെയും ആര്‍എസ്എസിനെയും മറ്റുദേശീയ പ്രസ്ഥാനങ്ങളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രചാരണങ്ങള്‍. ആര്‍എസ്എസ്സ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ 1921 കാലഘട്ടത്തില്‍ കോഴിക്കോട്ടെത്തിയെന്നും മടങ്ങുന്നവഴി പോണ്ടിച്ചേരിയില്‍ മഹര്‍ഷി അരവിന്ദനെ സന്ദര്‍ശിച്ചിരുന്നുവെന്നും ആര്‍എസ്എസ് തുടങ്ങാനുള്ള ഹെഡ്‌ഗേവാറിന്റെ ആഗ്രഹത്തെ അരവിന്ദന്‍ തള്ളിപ്പറഞ്ഞുവെന്നുമായിരുന്നു മാതൃഭൂമിയിലെ ലേഖനത്തിലെ കണ്ടുപിടുത്തം.
ഡോ. ഹെഡ്‌ഗേവാറിന്റെയോ അരവിന്ദന്റെയോ ജീവചരിത്രത്തിലൊന്നും കാണാത്ത വസ്തുതയാണ് മാതൃഭൂമി പുറത്തുവിട്ടത്. ഇതിന്റെ വാസ്തവം അന്വേഷിച്ചവര്‍ക്ക് യുക്തമായ മറുപടി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്കും കഴിഞ്ഞിരുന്നില്ല.
















