കൊല്ലം: മുണ്ടയ്‌ക്കല്‍ തിരുവാതിര നഗറില്‍ വീട് കുത്തിതുറന്ന് മോഷണം നടത്തിയ പ്രതികളില്‍ ഒരാള്‍ പിടിയിലായി. കൊല്ലം ജോനകപ്പുറം ചേരിയില്‍ ചന്ദനഴികം പുരയിടത്തില്‍ ഇത്തില്‍ നൗഫലി(23)നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 19ന് രാത്രി മുണ്ടയ്‌ക്കല്‍ തിരുവാതിരാ നഗര്‍ പാര്‍വ്വതി വീട്ടില്‍ സതീഭായ് മകള്‍ ശ്യാമളസോമന്റെ വീട് കുത്തിതുറന്ന് മോഷണം നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരവിപുരം പോലീസ് സ്റ്റേഷനില്‍ മറ്റൊരു മോഷണകേസ്സില്‍ പിടിയിലായ കുലക്കട നൗഫലിനെ ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിലാണ് ഇരുവരും കൂടിയാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
















