കരുനാഗപ്പള്ളി: കോഴിക്കോട് സൈക്കിള്‍ ഗ്രാമത്തിന്റെ ആഭിമുഖ്യത്തില്‍ സൈക്കിള്‍ വിതരണവും സൈക്കിള്‍ യാത്രികരെ ആദരിക്കലും നടന്നു. കേരള കണ്‍സ്യൂമര്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് റിട്ട. എസ്.പി. എം.മൈതീന്‍കുഞ്ഞ് ഉദ്ഘാടനം നിര്‍വഹിച്ചു. സൈക്കിള്‍ ഗ്രാമം രക്ഷാധികാരി മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ശോഭാ ജഗദപ്പന്‍ സൈക്കിള്‍ യാത്രികരെ ആദരിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ മുനമ്പത്ത് ഗഫൂര്‍, ലാല്‍ജി പ്രസാദ്, ടി.കെ.സദാശിവന്‍, വര്‍ഗീസ് മാത്യു കണ്ണാടിയില്‍, നാസര്‍ പോച്ചയില്‍, കുന്നേല്‍ രാജേന്ദ്രന്‍, ഷൈന്‍, കെ.ജി.ശിവാനന്ദന്‍, വിക്രമന്‍ വടക്കയ്യത്ത്, എ.മുനീര്‍-മഹാത്മജി, സുഗതന്‍ വടക്കയ്യത്ത്, ഷംസുദ്ദീന്‍ തട്ടാശ്ശേരില്‍ എന്നിവര്‍ സംസാരിച്ചു.
ദീര്‍ഘകാല സൈക്കിള്‍ യാത്രികരായ വിജയന്‍ ആശാരിപറമ്പില്‍, കബീര്‍ കുളത്തില്‍പീടിക, തറയില്‍ അബ്ദുല്‍ റഹ്മാന്‍, ശശിധരന്‍, മുസ്തഫ അമ്പിത്തറയില്‍, രഘു, അഹമ്മദ്കുഞ്ഞ് കോളാറ എന്നിവരെ ആദരിച്ചു.
















