വൈക്കം: സച്ചാര്‍ കമ്മിറ്റിയും പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെയും അടിസ്ഥാനത്തില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുമ്പോള്‍ പട്ടികജാതിക്കാരുടെ മക്കള്‍ക്ക് 200 രൂപയാണ് സ്റ്റൈഫന്റ് കിട്ടുന്നതെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു പറഞ്ഞു. ഇത് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനം വകുപ്പ് സെക്രട്ടറിയെ എല്‍പ്പിച്ചു എന്നാണ് മന്ത്രി പറയുന്നത്. വകുപ്പ് സെക്രട്ടറി പറയുന്നത് പട്ടികജാതിക്കാരന്റെ ആനുകൂല്യം വര്‍ദ്ധിപ്പിക്കണമെങ്കില്‍ സമയവും കാലവും നോക്കണമെന്നാണ്. എന്നാല്‍ ഭരണഘടനയെപ്പോലും മറികടന്ന് മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കിക്കൊണ്ട് എക്‌സിക്യൂട്ടീവ് ഓഡര്‍ പുറപ്പെടുവിക്കാന്‍ മുസ്ലീംലീഗ് മന്ത്രിമാര്‍ക്ക് ഒരുകാലവും നേരവും നോക്കേണ്ടിവന്നില്ല. ഇതാണ് കേരളത്തില്‍ നടപ്പിലാക്കുന്ന സാമൂഹിക നീതി. ഇതിനെതിരായ യുദ്ധപ്രഖ്യാപനത്തിന്റെ ഭാഗമാണ് കെപിഎംഎസും, യോഗക്ഷേമസഭയും, ധീവരസഭയും മറ്റ് ഹൈന്ദവസമുദായ സംഘടനകളും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ ജാഥയോടൊപ്പം ചേരുവാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ അകലം പാലിക്കുന്നവര്‍ ഡിസംബര്‍ 5ന് ശേഷം ഈ മാറ്റത്തിന്റെ ഭാഗമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ടി.വി.ബാബു പറഞ്ഞു.
















