അരീപ്പറമ്പ്: അരീപ്പറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് പതിനഞ്ചോളം ഡിവൈഎഫ്‌ഐക്കാര്‍ ചേര്‍ന്ന് അടിച്ചു തകര്‍ത്തു. വിജയാഭവനില്‍ രാജേഷിന്റെ വീടാണ് അക്രമി സംഘം തല്ലിത്തകര്‍ത്തത്. ഇന്നലെ രാത്രി 7.30 നാണ് സംഭവം. വീട്ടിലുണ്ടായിരുന്ന രാജേഷിനേയും സഹോദരി അമ്പിളിയേയും സുഹൃത്ത് സുജിത്ത് കുമാറിനേയും ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചു. അക്രമത്തില്‍ സുഹൃത്ത് സുജിത്തിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. ഡിവെഎഫ്‌ഐ പ്രവര്‍ത്തകരായ വിഷണുദാസ്, ശ്യാം, നിതിന്‍ തമ്പി, സുജിത്ത്, രതീഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. പരിക്കേറ്റ രാജേഷിനേയും സുഹൃത്തിനേയും സഹോദരിയേയും പാമ്പാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണര്‍കാട് പോലിസ് മേല്‍ നടപടി സ്വീകരിച്ചു.
















