Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്ലാസ്റ്റേഴ്‌സിന് പിഴച്ചതെവിടെ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 10:13 pm IST
inSports

കൊച്ചി: ഏറെ പ്രതീക്ഷകളോടെ കച്ചകെട്ടി, കഴിഞ്ഞ തവണത്തെ പ്രകടനം കണ്ട് കൈയ്യും മെയ്യും മറന്ന് പിന്തുണയ്‌ക്കാന്‍ ആരാധകക്കൂട്ടങ്ങളുമെത്തി. എന്നാല്‍, മാനെജ്‌മെന്റ് തലപ്പത്തുള്ളവരുടെ പിടിപ്പുകേടുകൊണ്ട് പച്ചതൊട്ടില്ല. ഐഎസ്എല്‍ രണ്ടാം സീസണിലെ പ്രാഥമിക ഘട്ടത്തില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായതിനെ ചുരുക്കി ഇങ്ങനെ വിശേഷിപ്പാക്കം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഗോവയോട് നിലംപരിശായ ടീമിന് ഇനി ദല്‍ഹി ഡൈനാമൗസിനെതിരെ ഒരു മത്സരം മാത്രം അവശേഷിക്കുന്നു.

അതെങ്കിലും ജയിച്ച് മാന്യമായി പടിയിറങ്ങുമോ? നിലവിലെ പ്രകടനത്തില്‍ അതിനു പ്രതീക്ഷയില്ലെങ്കിലും, കാത്തിരിക്കാം.

പതിമൂന്ന് കളികളില്‍ ജയം മൂന്ന്, മൂന്ന് സമനില. സീസണിനു മുന്‍പ് തുടങ്ങുന്നു ഈ കണക്കുകളിലേക്കുള്ള യാത്ര. മികച്ച കളിക്കാരെ കൈവിട്ടു. അവസാനം കിട്ടിയ താരങ്ങളെ വച്ച് ടീം തട്ടിക്കൂട്ടി. ആദ്യ മത്സരം ജയം പ്രതീക്ഷകള്‍ സമ്മാനിച്ചുവെങ്കിലും, പക്ഷേ, ദീര്‍ഘകാല നേട്ടത്തിനുള്ള കെല്‍പ്പില്ലായിരുന്നു ടീമിന്.

കഴിഞ്ഞ സീസണില്‍ ഫൈനല്‍ വരെയെത്തിച്ച ഇയാന്‍ ഹ്യൂമിനെപോലുള്ളവരെ കൈവിടാന്‍ ആരാണാവോ മാനെജ്‌മെന്റിലുള്ളവരെ ഉപദേശിച്ചത്. തുടര്‍ തോല്‍വികളുടെ ഫലം പരിശീലകനായെത്തിയ പീറ്റര്‍ ടെയ്‌ലര്‍ മടങ്ങി. ഇംഗ്ലീഷ് ക്ലബ് ഫുട്‌ബോളില്‍ നേട്ടങ്ങളുടെ പാരമ്പര്യവുമായെത്തിയ ടെയ്‌ലര്‍ക്ക് നാണക്കേടുമായി മടക്കം. അതിനിടെയാണ് മാര്‍കീ താരമടക്കം പ്രധാന താരങ്ങളുടെ പരിക്ക് വിനയായത്.

കഴിഞ്ഞ വര്‍ഷവും അവസാന ഘട്ടത്തിലെ കുതിപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് അവസാന നാലിലേക്കും പിന്നീട് കലാശപ്പോരാട്ടത്തിനും ഇടംപിടിച്ചത്. ഇത്തവണ അതെല്ലാം തകര്‍ന്നടിഞ്ഞു. സ്വന്തം തട്ടകത്തിലും എതിരാളികളുടെ മൈതാനത്തും ഒരുപോലെ തിരിച്ചടി നേരിട്ടു. കഴിഞ്ഞ വര്‍ഷം ഗോളടിക്കാതെയും ഗോളടിപ്പിക്കാതെയും പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിയായിരുന്നു ഡേവിഡ് ജെയിംസ് ടീമിനെ ഒരുക്കിയിരുന്നത്. എന്നാല്‍, ഇത്തവണ നേരെ തിരിച്ച്. ഗോളടിക്കും, അതുപോലെ ഗോള്‍ വഴങ്ങും.

ടീമിന്റെ ദയനീയ പ്രകടനത്തിന് മാനേജ്‌മെന്റിനെയാണ് ആരാധകര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം ടീമിന്റെ നെടുംതൂണായ ഇയാന്‍ ഹ്യൂമിനെയും പിയേസഴ്ണയെും പോലുള്ള താരങ്ങളെ കൈവിട്ടതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മധ്യനിര അടക്കിവാണ പിയേഴ്‌സനാണ് ഒരര്‍ത്ഥത്തില്‍ ടീമിനെ ഫൈനലിലെത്തിച്ചത്. പിയേഴ്‌സണ്‍ മിന്നിത്തിളങ്ങിയതോടെ മുന്നേറ്റനിരയില്‍ ഇയാന്‍ ഹ്യൂമിന് ഗോളടിക്കേണ്ട ചുമതല മാത്രമായിരുന്നു.

സ്വന്തം പുകതിയിലേക്ക് ഇറങ്ങിവന്ന് പ്രതിരോധക്കോട്ടകെട്ടുന്നതിലും അസ്ത്രവേഗത്തില്‍ വിങ്ങിലൂടെ മുന്നേറാനും ഹ്യൂമിന് കഴിഞ്ഞിരുന്നു. പ്രതിരോധത്തിലാണെങ്കില്‍ സന്ദേശ് ജിംഗാനുമുണ്ടായിരുന്നു. ഇത്തവണ ജിംഗാന്‍ കഴിഞ്ഞ വര്‍ഷത്തേതിന്റെ നിഴല്‍ മാത്രമായിരുന്നു.

ഹ്യൂമിനെ ടീമില്‍ നിലനിര്‍ത്തണമെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയകളിലൂടെ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നതാണ്.

എന്നാല്‍ കാശിറക്കി കളിക്കാരെ സ്വന്തമാക്കാന്‍ തയാറല്ലായിരുന്ന മാനേജ്‌മെന്റ് ആദ്യം ഒഴിവാക്കിയത് ഹ്യൂമിനെ തന്നെ. കിട്ടിയ അവസരം മുതലെടുത്ത് കൊല്‍ക്കത്ത ഹ്യൂമിനെ സ്വന്തം പാളയത്തിലെത്തിച്ചു. ഹ്യൂം ഈ സീസണില്‍ കൊല്‍ക്കത്തയ്‌ക്കു വേണ്ടി രണ്ടു ഹാട്രിക് നേടി നഷ്ടത്തിന്റെ വലുപ്പം ബോധ്യപ്പെടുത്തിക്കഴിഞ്ഞു. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ടീമുമായി ചേര്‍ത്തു നിര്‍ത്തിയ മുഖ്യഘടകം കൂടിയായിരുന്നു മലയാളികള്‍ സ്‌നേഹാദരങ്ങളോടെ ഹ്യൂമേട്ടന്‍ എന്ന് വിളിച്ച കനേഡിയന്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യും.

ഇത്തവണ മധ്യനിരയില്‍ പുള്‍ഗയും ഹോസുവും കോയിമ്പ്രയും ഒക്കെയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ സീസണില്‍ പിയേഴ്‌സണ്‍ നടത്തിയ പ്രകടനം ഇവര്‍ക്കൊന്നും സാധ്യമായില്ല. ഇതോടെ ക്യാപ്റ്റന്‍ പീറ്റര്‍ റമേജ് അടക്കമുള്ള പ്രതിരോധ നിരക്കാര്‍ക്ക് മുന്നിലേക്ക് കയറി കളിക്കേണ്ടി വന്നു. മുന്നേറ്റ നിരക്കാര്‍ പന്തു തേടി പിന്നിലേക്കിറങ്ങുന്നതും പതിവായി. പ്രതിരോധനിര തകര്‍ന്നടിഞ്ഞതും അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങിയതുമാണ് ഇത്തവണ തിരിച്ചടിയായത്. ജിംഗാനും രാഹുല്‍ ബെക്കെയും റാമേജും ഉള്‍പ്പെട്ട പ്രതിരോധം മാന്‍ ടു മാന്‍ മാര്‍ക്കിങ്ങിലും പരാജയമായി.

താര ലേലത്തില്‍ ഏറ്റവും കുറച്ച് തുക ചെലവഴിച്ച ടീം മാനേജ്‌മെന്റ് ടീമിനെ ഒരുക്കുന്നതിലും ആ പിശുക്ക് തുടര്‍ന്നു. ഐഎസ്എല്ലിലെ മറ്റ് ഏഴ് ടീമുകളും സ്‌പെയിന്‍, ഇറ്റലി, തുര്‍ക്കി തുടങ്ങിയ വിദേശരാജ്യങ്ങളില്‍ പരിശീലനം നടത്തുകയും അവിടെ മത്സരങ്ങള്‍ കളിക്കുകയും ചെയ്ത േശഷമാണ് രണ്ടാം സീസണ് ഒരുങ്ങിയത്. അതേസമയം, ബ്ലാസ്‌റ്റേഴ്‌സ് ക്യാംപ് തിരുവനന്തപുരത്ത് ആരംഭിച്ചതു തന്നെ വൈകിയായിരുന്നു.

ടീമിനെ ഒരുക്കുമ്പോള്‍ ഒരു സീസണ്‍ മുഴുവന്‍ മുന്നില്‍ കണ്ടാകണമെന്ന സാമാന്യ തത്വം പോലും പാലിച്ചില്ല. ഒരു സീസണില്‍ വ്യത്യസ്തരായ മൂന്ന് പരിശീലകര്‍ക്കു കീഴില്‍ കളിക്കുകയെന്നതിന്റെ പ്രശ്‌നം കളത്തില്‍ കണ്ടു. പീറ്റര്‍ ടെയ്‌ലര്‍, ട്രെവന്‍ മോര്‍ഗന്‍, ടെറി ഫെലാന്‍ എന്നിവരില്‍ മോര്‍ഗനും ഫെലാനും കഴിഞ്ഞ വര്‍ഷം മുതല്‍ വിവിധ ചുമതലകളുമായി ടീമിനൊപ്പമുണ്ടായിരുന്നുവെന്നതും കാണാതിരുന്നുകൂട.

അടുത്ത സീസണിലെങ്കിലും മികച്ച ടീമിനെ സമ്മാനിക്കുമോയെന്നാണ് ഇനി ആരാധകരുടെ നോട്ടം. കൃത്യമായ ഗൃഹപാഠത്തിലൂടെ അതിനു മാനെജ്‌മെന്റ് തയാറാകുമോയെന്ന് കണ്ടറിയണം. സച്ചിന്‍ ടെന്‍ഡുല്‍ക്കറെപോലുള്ള കായിക ഇതിഹാസം പിന്നിലുള്ളപ്പോള്‍, അങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.