ഘെന്റ്: ഡേവിസ് കപ്പില്‍ ബ്രിട്ടന്റെ 79 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. മുന്‍നിര താരം ആന്‍ഡി മുറെയുടെ മികവില്‍ ബെല്‍ജിയത്തെ 3-1ന് കീഴടക്കി ബ്രിട്ടന്‍ ഡേവിസ് കപ്പ് സ്വന്തമാക്കി. നിര്‍ണായക റിവേഴ്‌സ് സിംഗിള്‍സില്‍ ഡേവിഡ് ഗോഫിനെ തുടര്‍ച്ചയായ സെറ്റില്‍ കീഴടക്കിയാണ് മുറെ ബ്രിട്ടനെ കിരീടമണിയിച്ചത്, സ്‌കോര്‍: 6-3, 7-5, 6-3.
ആദ്യ സിംഗിള്‍സില്‍ ജയിച്ച് ഡേവിഡ് ഗോഫിന്‍ ബെല്‍ജിയത്തെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍, രണ്ടാം സിംഗിള്‍സിലും ഡബിള്‍സിലും ജയിച്ച് ബ്രിട്ടന്‍ ലീഡ് നേടി. രണ്ടാം സിംഗിള്‍സില്‍ ആന്‍ഡി മുറെ റൂബെന്‍ ബെമെല്‍മാന്‍സിനെ കീഴടക്കിയാണ് ബ്രിട്ടനെ തിരികെയെത്തിച്ചത്, സ്‌കോര്‍: 6-3, 6-2, 7-5. ഡബിള്‍സില്‍ മുറെയും സഹോദരന്‍ ജാമിയും ചേര്‍ന്ന് ഗോഫിന്‍-സ്റ്റീവ് ഡാര്‍സിസ് ജോഡിയെ തുരത്തി, സ്‌കോര്‍: 6-4, 4-6, 6-3, 6-2. 1936ല്‍ പെറിയുടെ നേതൃത്വത്തിലിറങ്ങിയ ടീമാണ് ബ്രിട്ടന് ആദ്യം ഡേവിസ് കപ്പ് സമ്മാനിച്ചത്. ഇതിലൊരു സമാനതയുണ്ട്. പെറിക്കു ശേഷം വിംബ്ള്‍ഡണ്‍ നേടുന്ന ആദ്യ താരവും മുറെയാണ്.
















