Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചാരവൃത്തിയുടെ കേന്ദ്രം പാക് ഹൈക്കമ്മീഷണര്‍ ഓഫീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 09:59 pm IST
in India

ന്യൂദല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ചാരവൃത്തി ഏകോപനം നടക്കുന്നത് ന്യൂദല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ ഓഫീസില്‍ നിന്നാണെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കി. സൈനിക രഹസ്യങ്ങള്‍ ഐഎസ്‌ഐക്ക് കൈമാറിയ ബിഎസ്എഫ് ജവാന്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് രണ്ടു ദിവസത്തിനുള്ളില്‍ രാജ്യത്ത് പിടിയിലായത്. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് പാക് ഹൈക്കമ്മീഷന്‍ ഓഫീസിന്റെ പങ്ക് വ്യക്തമായതായി ദല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് അറിയിച്ചു.

നയതന്ത്ര ഉദ്യോഗസ്ഥരെന്ന വ്യാജേന നിയോഗിക്കപ്പെട്ടിരിക്കുന്ന ഐഎസ്‌ഐ ഉദ്യോഗസ്ഥന്മാരാണ് ശാന്തിപഥിലെ പാക് ഹൈക്കമ്മീഷണര്‍ ഓഫീസില്‍ ഭൂരിഭാഗവുമുള്ളതെന്നാണ് ദല്‍ഹി പോലീസ് പറയുന്നത്. എന്നാല്‍ നയതന്ത്ര പരിരക്ഷയുടെമറയിലാണ് ഐഎസ്‌ഐ പ്രവര്‍ത്തനം എന്നതിനാല്‍ തന്നെ ഔദ്യോഗികമായി പലപ്പോഴും ഇടപെടല്‍ അസാധ്യമാകുന്നു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഐഎസ്‌ഐ റിക്രൂട്ട്‌മെന്റ് അടക്കമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് പാക് ഹൈക്കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ നേരിട്ടാണെന്ന് ദല്‍ഹി പോലീസിന് ചോദ്യം ചെയ്യലില്‍ വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷത്തെ ഭാരത-പാക് അതിര്‍ത്തിയിലെ സുരക്ഷാ സൈനിക വിന്യാസവും വ്യോമസേനയുടെ വിന്യാസവും സംബന്ധിച്ച അതീവ രഹസ്യ രേഖകളാണ് ജമ്മുകാശ്മീരില്‍ പിടിയിലായ രണ്ട് ഐഎസ്‌ഐ ചാരന്മാര്‍ പാക്കിസ്ഥാന് കൈമാറിയിരിക്കുന്നത്. ബിഎസ്എഫ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റഷീദ്, ഐഎസ്‌ഐ ഏജന്റ് കഫൈത്തുള്ള ഖാന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ റോ, ഐ.ബി, സൈനിക രഹസ്യാന്വേഷണ വിഭാഗം അടക്കമുള്ള രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ചോദ്യം ചെയ്തു വരികയാണ്.

കൊല്‍ക്കത്തയില്‍ നിന്നും മൂന്ന് ഐഎസ്‌ഐ ഏജന്റുമാരെയാണ് ഞായറാഴ്ച കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേകദൗത്യസേന അറസ്റ്റ് ചെയ്തത്. ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്റ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡിലെ കരാര്‍ ജീവനക്കാരനായ ഇര്‍ഷാദ് അന്‍സാരി(51), ഇയാളുടെ മകന്‍ അസ്ഫക് അന്‍സാരി(23), ബന്ധുവായ മുഹമ്മദ് ജഹാംഗീര്‍ എന്നിവരാണ് കബാല്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഡോ.സുധീര്‍ ദാസ് റോഡില്‍ വെച്ച് അറസ്റ്റിലാകുന്നത്. രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടും ഒന്നരലക്ഷംരൂപയും ഇവരില്‍ നിന്നും കണ്ടെടുത്തു. കഴിഞ്ഞ പത്തുവര്‍ഷമായി ഐഎസ്‌ഐക്കു വേണ്ടി ചാരപ്പണി ചെയ്തുവന്ന ഇവര്‍ നിരവധി തവണ പാക്കിസ്ഥാനിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഐഎസ്‌ഐയുടെ പരിശീലനം ലഭിച്ചവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

മീററ്റില്‍ നിന്നും ഐഎസ്‌ഐ ഏജന്റ് മുഹമ്മദ് ഇജാസ് പിടിയിലായതിന്റെ പിറ്റേദിവസമാണ് കൂടുതല്‍ അറസ്റ്റുകളുണ്ടായതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ പ്രധാനപ്പെട്ട 6 ഐഎസ്‌ഐ ഏജന്റുമാരെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പിടികൂടിയത്. ഐഎസ്‌ഐയുടെ സാന്നിധ്യം ഭാരതത്തില്‍ ശക്തമാകുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

Kerala

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

Kerala

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.