അഹമ്മദാബാദ്: മഹാത്മാ ഗാന്ധിജിയുടെ 8500ലേറെ കത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ സബര്‍മതി ആശ്രമാധികൃതര്‍ തീരുമാനിച്ചു. ഗാന്ധിജി അയച്ചതും അദ്ദേഹത്തിന് ലഭിച്ചതുമായ കത്തുകളാണ് പ്രസിദ്ധീകരിക്കുക. ഡയറക്ടര്‍ ത്രിദീപ് ശ്രൗദ് പറഞ്ഞു. റൊമാങ്ങ് റോളണ്ട്, രവീന്ദ്രനാഥ് ടാഗോര്‍, നെഹ്റു, സരോജനി നായിഡു, മാഡലെയ്ന് സ്ലെയ്ഡ്(മീരാബെന്‍) എന്നിവരടക്കമുള്ളവരുമായി ഗാന്ധിജി നടത്തിയ എഴുത്തുകുത്തുകളും പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: