തൃശൂര്‍: പേരാമംഗലം ശ്രീദുര്‍ഗാവിലാസം സ്‌കൂളില്‍ വച്ച് നടന്ന 43-മത് സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ല, പുരുഷ വനിതാ വിഭാഗങ്ങളില്‍ ചാമ്പ്യന്മാരായി. പുരുഷവിഭാഗത്തില്‍ 25-21, 15-25, 26-28, 25-22, 16-14 എന്ന പോയിന്റ് നിലയില്‍ തൃശൂരിനേയും വനിതാവിഭാഗത്തില്‍ 12-25, 18-25, 25-20, 25-22, 15-13 എന്ന പോയിന്റ് നിലയില്‍ വയനാടിനേയുമാണ് കോഴിക്കോട് പരാജയപ്പെടുത്തിയത്.
സമാപനസഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കേരള വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി നാലകത്ത് ബഷീര്‍, പിടിഎ പ്രസിഡന്റ് കെ.വി. ഷാജു, വര്‍ഗ്ഗീസ് തരകന്‍, തോമസ് കാളിയങ്കര, ജോണ്‍സണ്‍ ജോര്‍ജ്ജ്, പി.ആര്‍. ബാബു എന്നിവര്‍ സംസാരിച്ചു.
വോളിബോള്‍ രംഗത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ശ്രീ ദുര്‍ഗാവിലാസം സ്‌കൂളിനും അന്താരാഷ്‌ട്ര വോളിബോള്‍ കോച്ചായ പി. ശിവകുമാറിനും സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ പ്രത്യേക പുരസ്‌കാരം നാലകത്ത് ബഷീര്‍ സമ്മാനിച്ചു. സ്‌കൂള്‍ മാനേജര്‍ കെ. നന്ദകുമാര്‍ സ്വാഗതവും ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി ജോഷി ജോര്‍ജ്ജ് നന്ദിയും പറഞ്ഞു
















