Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സംഘാംഗങ്ങള്‍ അറിയാത്ത സംഘം പൊതുയോഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 10:29 pm IST
inVicharam

മലയാള സാഹിത്യകാരന്മാരുടെ സഹകരണസംഘം എന്ന നിലയില്‍ ലോകപ്രശസ്തി നേടിയതാണ് 1945ല്‍ എം.പി. പോള്‍, തകഴി, ദേവ്, കാരൂര്‍, ഡി.സി. കിഴക്കേമുറി തുടങ്ങിയവര്‍ ചേര്‍ന്ന് കോട്ടയത്തു രൂപം നല്‍കിയ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം (എസ്പിസിഎസ്)

1965-ല്‍ സംഘാംഗമായ ലേഖകന്‍ 1971 മുതല്‍ 1997വരെ നടന്ന സംഘം പൊതുയോഗങ്ങളില്‍ കോട്ടയത്തു മുടങ്ങാതെ പോയി പങ്കെടുത്തിട്ടുണ്ട്.

(1997ലെ പൊതുയോഗം എറണാകുളത്തുവച്ചായിരുന്നു.) നാലു തവണ 1974, 1977, 1988, 1992 എന്നീ വര്‍ഷങ്ങളില്‍ നടന്ന സംഘം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും രണ്ടുതവണ ജയിച്ചിട്ട് ബോര്‍ഡില്‍ വരുകയും ഒരുവര്‍ഷം (1979-80) സംഘത്തിന്റെ വൈസ്പ്രസിഡന്റാവുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അമ്പതുവര്‍ഷം മുന്‍പ് സംഘാംഗമായ എന്നെ ഞെട്ടിച്ച ഒരു സംഭവമുണ്ടായിരിക്കുന്നു. കഴിഞ്ഞ 18 വര്‍ഷങ്ങള്‍ക്കിടയ്‌ക്ക് നടന്ന സംഘം പൊതുയോഗങ്ങള്‍ക്കുള്ള അറിയിപ്പ് എനിക്ക് കിട്ടിയിട്ടില്ല.

എനിക്കു മാത്രമല്ല, തിരുവനന്തപുരത്തെ പല സംഘാംഗങ്ങേളൊടും ഞാന്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി അവരും സംഘം പൊതുയോഗങ്ങളെപ്പറ്റി കുറെക്കാലമായി അറിയാറില്ലെന്നാണ്.

കക്ഷി രാഷ്‌ട്രീയത്തിനും ജാതി-മത പ്രാദേശിക ചിന്തകള്‍ക്കും ഒക്കെ അതീതമായി തികച്ചും ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിച്ചുവന്ന എസ്പിസിഎസിനെ ആകെ അവതാളത്തിലാക്കി 1996-ല്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നടത്തിയ സംഘത്തിന്റെ പിടിച്ചെടുക്കല്‍.

പന്ത്രണ്ടുകോടിരൂപയുടെ ആസ്തിയും രണ്ടുകോടിരൂപയുടെ കടവും ഉണ്ടായിരുന്ന സംഘത്തെ രക്ഷിക്കണമെന്ന് അന്ന് പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റായിരുന്ന പ്രൊഫ. എം.എന്‍. വിജയന്‍ സഹകരണ വകുപ്പുമന്ത്രി പിണറായി വിജയനെ കണ്ട് അഭ്യര്‍ത്ഥിച്ചു. നാലോ അഞ്ചോ വര്‍ഷം മുന്‍പുമാത്രം സംഘാംഗമായ ഒരിക്കല്‍പോലും കോട്ടയം വഴി വന്നിട്ടില്ലാത്ത ഇദ്ദേഹത്തിന് സംഘത്തെ ‘രക്ഷിച്ചേ തീരൂ’ എന്ന ഉല്‍ക്കടമായ ആഗ്രഹം എങ്ങനെ ഉണ്ടായി എന്നറിയില്ല. ഏതായാലും എസ്പിസിഎല്ലില്‍ കുറേക്കാലം തെരഞ്ഞെടുപ്പു വേണ്ടെന്നും സംഘത്തിന്റെ ചുമതല പൂച്ചാലി ഗോപാലനും കൂട്ടരും ഇവരെ സര്‍ക്കാര്‍ നോമിനേറ്റു ചെയ്തു നോക്കട്ടെയെന്നും തീരുമാനിച്ചു. മന്ത്രി പൂച്ചാലിയുടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ആദ്യത്തേത് അഞ്ഞൂറോളംപേരെ ഒറ്റയടിക്ക് സംഘാങ്ങളാക്കുക എന്നതായിരുന്നു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെയും മാര്‍ക്‌സിസ്റ്റ് ചായ്‌വുള്ള സര്‍വീസ് സംഘടനകളിലെയും ഒക്കെ സജീവ പ്രവര്‍ത്തകരായ അഞ്ഞൂറോളം പേര്‍! ചുരുക്കത്തില്‍, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഒരു സബ് ഓഫീസായി മാറി!

ഇവിധം പിന്നിലൂടെ കയറി സംഘം പിടിച്ചെടുത്ത (സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന ഭരണസമിതികള്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ പാടില്ലെന്ന കീഴ്‌വഴക്കത്തെ കാറ്റില്‍ പറത്തി അവര്‍) പ്രതിഭകള്‍ തന്നിഷ്ടപ്രകാരം സംഘം ഭരിച്ചുവരുന്ന സംഘാംഗങ്ങളെ അറിയിക്കാതെ ‘പൊതുയോഗം’ നടത്തി നിര്‍ണായക തീരുമാനങ്ങളെടുക്കുക എന്ത് സഹകരണമാണ്, എന്ത് ജനാധിപത്യമാണ്? മറ്റാരും മത്സരിക്കാന്‍ മിനക്കെടാത്തതു നിമിത്തം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ബോര്‍ഡംഗങ്ങളാണ് ഇവിധം അംഗങ്ങളെ അറിയിക്കാതെ പൊതുയോഗങ്ങള്‍ നടത്തിവരുന്നത്! ഇവിടെ ഒരു സഹകരണ വകുപ്പുണ്ടോ, സഹകരണ മന്ത്രിയുണ്ടോ എന്നൊക്കെ സംശയിച്ചുപോകുന്നു കോട്ടയം കേന്ദ്രമുള്ള എസ്പിസിഎസ്സിലെ സംഭവങ്ങള്‍ കേട്ടറിയുമ്പോള്‍!

ജി.എന്‍.പണിക്കര്‍, തിരുവനന്തപുരം

ചുംബന സമരക്കാരുടെ പെണ്‍വാണിഭങ്ങള്‍!

കേരള സംസ്‌കാരത്തെ തുരങ്കം വയ്‌ക്കാന്‍ ശ്രമിച്ച ക്ഷുദ്ര ശക്തികളെ കാലം അതിവേഗം തന്നെ തുറന്നുകാട്ടി. അവരുടെ വികൃതമുഖങ്ങള്‍ സമൂഹത്തിന്റെ മുന്‍പില്‍ വെളിപ്പെട്ടു. ചുംബന സമരത്തെ ന്യായീകരിച്ച ആഭാസന്മാരെ ദൈവം വെറുതെ വിട്ടില്ല. ജില്ലകള്‍ തോറും ആഭാസത്തരങ്ങള്‍ നടത്തി സംസ്‌കാരത്തിന്റെ വേരറുക്കാം എന്ന വ്യാമോഹം വൃഥാവിലായി.

ഇടത്-വലതുപക്ഷ നേതാക്കളുടെ നാവ് വാതം പിടിച്ച് അനക്കാന്‍ വയ്യാതായി. മലയാളത്തിന്റെ പ്രിയ താരം എവിടെ? ചുംബനങ്ങള്‍ തെരുവില്‍ കണ്ടാല്‍ വഴിമാറി നടക്കണോയെന്ന് ജല്‍പ്പനം നടത്തിയ ആ നടന്‍ എന്തേ പ്രതികരിക്കാത്തത്?

മലയാളത്തിന്റെ പത്ര മുത്തശ്ശിയുടെ തൂലിക എന്തേ വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി ചലിക്കാത്തത്. ചുംബന സമരത്തെ ന്യായീകരിച്ച് മുഖപ്രസംഗവും ലേഖനങ്ങളും എഴുതിയില്ലേ? എവിടെപ്പോയി ആ തൂലിക.

മനുഷ്യന് ബുദ്ധിയുള്ളതുകൊണ്ട് അവന്‍ വിവേകപൂര്‍വം ചിന്തിച്ചു പ്രവര്‍ത്തിക്കും. പക്ഷെ, ഇത് ഇല്ലാത്ത കുറച്ചുപേര്‍ കേരളത്തില്‍ ജീവിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം നീചപ്രവൃത്തികളെ ന്യായീകരിക്കുന്നു.

കെ.എം.രാജേഷ് ഗോപാല്‍, കണ്ണൂര്‍

ആരോഗ്യവകുപ്പിന് പണി കുറയും

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ആരോഗ്യവകുപ്പിന് പണി കുറയും. മുന്‍വര്‍ഷങ്ങളില്‍ ‘പഴുത്തുടുത്ത’ ഓറഞ്ച് മാത്രം ലഭിച്ചിരുന്ന സ്ഥാനത്ത് പച്ചനിറത്തിലുള്ള നല്ല ഓറഞ്ച് ധാരാളം ലഭ്യം; വിലയും കുറവ്. കാര്‍ബൈഡ് വച്ചുപഴുപ്പിച്ച, രോഗങ്ങള്‍ സമ്മാനിച്ചിരുന്ന ഓറഞ്ചിനു വിട. ഇനി സുരക്ഷാ വകുപ്പിന്റെ ജാഗ്രത തുടരുമെന്നു പ്രതീക്ഷിക്കാം.

അഴിമതിയില്ലാത്ത ജനങ്ങളോട് പ്രതിബദ്ധതയുള്ള സമര്‍ത്ഥയായ ഉദ്യോഗസ്ഥ (ടി.വി.അനുപമ) വകുപ്പിന്റെ തലപ്പത്തുവന്നതിനാല്‍ പച്ചക്കറികളിലെ മായം കുറഞ്ഞു; കറി പൗഡറുകളിലെ മായം കുറഞ്ഞു. നേരും നെറുവുമുള്ള ഉദ്യോഗസ്ഥര്‍ നിലവിലുള്ള നിയമങ്ങള്‍ വച്ചുതന്നെ ഫലപ്രദമായ നടപടികള്‍ സാധ്യമാക്കണമെന്നു തെളിഞ്ഞു.

വൈദ്യുതി ബോര്‍ഡില്‍ ഋഷി രാജ്‌സിങ് വന്നപ്പോള്‍ കറന്റ് മോഷണം കുറഞ്ഞു. കോടികള്‍ പിഴയിനത്തില്‍ ഖജനാവിലെത്തി. അദ്ദേഹത്തിനു മുന്‍പും പലരും ആ തസ്തികയിലിരുന്നു. കിംഫലം. സിങ്ങ് പോയി. പിന്നെ ചില്ലിക്കാശ് പിഴയീടാക്കാനായില്ല.

ഭക്ഷ്യസുരക്ഷാ വകുപ്പ് ജാഗ്രത പുലര്‍ത്തിയാല്‍ ആരോഗ്യവകുപ്പിനു പണി കുറയും.

കെ.വി.സുഗതന്‍, ആലപ്പുഴ

ഇടതു-വലതു മുന്നണികളുടെ സ്വന്തം ഇസ്ലാമിക തീവ്രവാദികള്‍

തദ്ദേശ സ്ഥാപനങ്ങളിലേയ്‌ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയരഹസ്യം ഹിന്ദു സംഘടനകളോടുള്ള, യുഡിഎഫിന്റെ മൃദുസമീപനമാണെന്നവകാശപ്പെട്ടുകൊണ്ട് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ ബിജെപിക്കും വെള്ളാപ്പള്ളി നടേശനുമെതിരെ കാരണമില്ലാതെ കുരച്ചു ചാടനാണ് ഇരുപാര്‍ട്ടികളും ഇപ്പോള്‍ കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട്, ജമാ അത്ത് ഇസ്ലാമി തുടങ്ങിയവരുടെ നീക്കത്തിനെതിരെ ഹിന്ദു സമുദായത്തിന്റെ ഐക്യം ശക്തിപ്പെടുത്താന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്.

ടി.കെ.ജഗന്‍, കോട്ടയം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.