മകാവു: ഇന്ത്യന്‍ താരവും നിലവിലെ ചാമ്പ്യനുമായ പി.വി. സിന്ധു മകാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. സെമിയില്‍ രണ്ടാം സീഡ് ജപ്പാന്റെ അകനെ യമാഗുച്ചിയെ മൂന്ന് ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് സിന്ധു തുടര്‍ച്ചയായ മൂന്നാം തവണയും ഇവിടെ ഫൈനലില്‍ എത്തിയത്. ഒരു മണിക്കൂറും മൂന്ന് മിനിറ്റും നീണ്ടുനിന്ന സെമി പോരാട്ടത്തില്‍ 21-8, 15-21 21-16 എന്ന ക്രമത്തിലായിരുന്നു സിന്ധുവിന്റെ വിജയം. ഫൈനലില്‍ ആറാം സീഡ് ജാപ്പനീസ് താരം മിനാത്സു മിതാനിയാണ് സിന്ധുവിന്റെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: